അമ്മയാകാന്‍ ഒരു മടിയുമില്ല
ഒരുകാലത്ത് അമ്മവേഷം ചെയ്യുന്നതില്‍ താല്‍പര്യക്കുറവ് കാട്ടിയിരുന്ന മലയാളത്തിലെ നായികമാര്‍ അമ്മവേഷം ചെയ്യുന്നതില്‍ കൂടുതല്‍ സന്തോഷം കണ്ടെത്തുന്നു. പ്രമുഖ നായികമാരായ മീരാ ജാസ്മിന്‍, രമ്യ നമ്പീശന്‍, മീന എന്നിവരെല്ലാം കുട്ടികളുള്ള അമ്മമാരുടെ വേഷം ഒരുമടിയുമില്ലാതെ ചെയ്യാന്‍ തയ്യാറായി.
സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് മീരാ ജാസ്മിന്‍ അഞ്ചു വയസ്സുകാരിയുടെ അമ്മയായി വേഷമിടുന്നത്. ജയറാമിന്റെ നായികയായിട്ടാണ് മീര അഭിനയിക്കുന്നത്. ജയറാം സച്ചിയും മീര ശ്യാമയും. വിവാഹശേഷം കുടുംബബന്ധം എങ്ങനെ സന്തോഷപ്രദമാക്കാമെന്നാണ് ഒന്നും മിണ്ടാതെയില്‍ സുഗീത് പറയുന്നത്. കൃഷി പ്രേമിയായ കൃഷി ഓഫിസറാണ് സച്ചി. സാമൂഹികപ്രതിബദ്ധതയുള്ള ചെറുപ്പക്കാരന്‍. അയാളുടെ സ്‌നേഹമയിയായ ഭാര്യയാണ് ശ്യാമ.

ഇതിനു മുന്‍പ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി മീര അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അഞ്ചുവയസ്സുകാരിയുടെ മകളായി അഭിനയിക്കുന്നത്.
മോഹന്‍ലാലിന്റെ നായികയായി നിരവധി തവണ അഭിനയിച്ച മീന ഇക്കുറി രണ്ടു കുട്ടികളുടെ അമ്മയായിട്ടാണ് ദൃശ്യം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ജിത്തു ജോസഫിന്റെ ദൃശ്യം ക്രിസ്മസിനാണ് തിയറ്ററിലെത്തുന്നത്. ഇതും കൃഷിയുടെ പശ്ചാത്തലത്തിലാണ് കഥയൊരുങ്ങുന്നത്. മുന്‍പ് ശ്രീനിവാസന്റെ കൂടെ മൂന്നു കുട്ടികളുടെ അമ്മയായിട്ട് അഭിനയിച്ചിട്ടുണ്ട് മീന.
ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ എന്ന ചിത്രത്തില്‍ അഞ്ചാംകഌസുകാരന്റെ അമ്മയായിട്ടാണ് രമ്യ നമ്പീശന്‍ അഭിനയിച്ചത്. ജയസൂര്യയുടെ ഭാര്യയായിട്ടായിരുന്നു രമ്യയുടെ വേഷം. ഇപ്പോഴും തിയറ്ററില്‍ നിറഞ്ഞോടുകയാണ് ഈ ചിത്രം.
മുന്‍പൊന്നും മുഖ്യധാരാ നായികമാര്‍ വലിയ കുട്ടികളുടെ അമ്മമാരായി അഭിനയിക്കില്ലായിരുന്നു. എന്നാല്‍ സിനിമയില്‍ കഥകള്‍ക്ക് പ്രാധാന്യം കൂടിതയോടെയാണ് നായികമാര്‍ ഏതുവേഷവും ചെയ്യാന്‍ മടി കാണിക്കാതായത്.


Click it and Unblock the Notifications











