»   »  അപമര്യാദയായി പെരുമാറിയ ബിസിനസ്സുകാരന് എട്ടിന്റെ പണി കൊടുത്ത് മലയാളി നടി! സംഭവം ഇങ്ങനെ...

അപമര്യാദയായി പെരുമാറിയ ബിസിനസ്സുകാരന് എട്ടിന്റെ പണി കൊടുത്ത് മലയാളി നടി! സംഭവം ഇങ്ങനെ...

Written By:
Subscribe to Filmibeat Malayalam

ചെന്നൈ: മലയാളത്തിൻരെ പ്രിയപ്പെട്ട താരവും തെന്നിന്ത്യയിലെ പ്രമുഖ നടിയോട് അശ്ലീല സംഭാഷണം നടത്താൻ ശ്രമിച്ച വ്യവസായി അറസ്റ്റിൽ. നടിയുടെ പരാതിയെ തുടർന്ന് പ്രമുഖ വ്യവസായായ അഴകേശനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

'പ്രേമം' ടീം വീണ്ടുമെത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

actoress

ചെന്നെ ടി നഗറിൽ ന‍ത്തം പരിശീലനം നടത്തുന്നതിനിടെയാണ് താരത്തിനോട് വ്യാവസായി അശ്ലീല ചുവയോടെ സംസാരിച്ചത്. ഇതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‌ അഴകേശനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

അശ്ലീലം പറഞ്ഞു

മലേഷ്യയിൽ നടക്കാനിരിക്കുന്ന പരിപാടിയുടെ ഭാഗമായി നൃത്ത പരിശീലനം നടത്തുകയായിരുന്നു താരം. ടി നഗറിലുളള പരിശീലനം സ്റ്റുഡിയോയിലെത്തിയാണ് ഇായാൾ മോശമായി പെരുമാറിയത്. എന്നാൽ തന്റെ മലേഷ്യൻ സന്ദർശനത്തെക്കുറിച്ച് അഴകേശൻ മനസിലാക്കിയതോടെ ഇയാളിൽ നിന്ന് എന്തെങ്കിലും സുരക്ഷാപ്രശ്നം ഉണ്ടാകുമോ എന്ന് നടി ഭയന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരാതി നൽകിയത്.

താരത്തെ അപമാനിച്ചു

അഴകേശന്റെ പെരുമാറ്റം സഹിക്കാൻ പറ്റാത്ത രീതിയിലുള്ളതായിരുന്നെന്ന് താരം പറഞ്ഞു. പെരുമാറ്റം അപമാനകരമായ രീതിയിൽ ആയാതു കൊണ്ടാണ് നടി പരാതി നൽകിയത്. കഴിഞ്ഞദിവസമാണ് പോലീസിൽ ഇതുസംബന്ധമായ പരാതി നൽകിയത്.

അറസ്റ്റ്

നടിയുടെ പരാതിയെ തുടര്‌‍ന്ന് ചെന്നൈയിലെ പ്രമുഖ സംരഭകനും വ്യവസായിയുമായ അഴകേശനെ പോലീസ് വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തിരുന്നു.
അതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

പ്രമുഖ നടി

നടി തമിഴിലും മലയാളത്തിലും ഏറെ പ്രശസ്തയാണ് ഈ താരം . പ്രശസ്ത സംവിധായകനുമായി ഈയിടെ വിവാഹ മോചനം നേടിയിരുന്നു. അതേസമയം ദ ന്യൂസ് മിനിറ്റും ഡെക്കാണ്‍ ക്രോണിക്കിളും പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ നടി അമലാ പോള്‍ ആണെന്ന് സൂചനകളുണ്ട്.

English summary
South Indian Actress Says Businessman Made An Indecent Proposal. Arrested

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam