നടി ശ്രിന്ദ വീണ്ടും വിവാഹിതയായി! വരന്‍ യുവ സംവിധായകന്‍! ആശംസകളുമായി സിനിമാ ലോകം
നടി ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ് ബാവയാണ് വരന്‍. നടിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു നടന്നത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നടി നമിതാ പ്രമോദ് ഉള്‍പ്പെടെയുളള ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രിന്ദയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. ഇരുവരുടെയും വിവാഹ ചിത്രം നമിത തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.
ഫഹദ് ഫാസിലിനെ നായകനാക്കി നാളെ എന്നൊരു ചിത്രം സിജു മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നു. പത്തൊന്‍പതാം വയസിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം നടന്നിരുന്നത്. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയാവുകയും ചെയ്തു. ഒരു മകനുണ്ട്. തന്റെ ജീവിതത്തിലുണ്ടായ വലിയ പ്രതിസന്ധി വിവാഹ മോചനമായിരുന്നുവെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ ശ്രിന്ദ പറഞ്ഞിരുന്നു.

അതില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയത് മകന്‍ അര്‍ഹാന്റെ സാന്നിദ്ധ്യമാണെന്നും നടി പറഞ്ഞിരുന്നു. ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു നടി മലയാളത്തില്‍ തുടങ്ങിയത്. തുടര്‍ന്ന് നായികയായും സഹനടിയായും ശ്രിന്ദ മലയാളത്തില്‍ തിളങ്ങിയിരുന്നു. 22 ഫീമെയില്‍ കോട്ടയം,അന്നയും റസൂലും, 1983, കുഞ്ഞിരാമായണം തുടങ്ങിയവ നടിയുടെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.


Click it and Unblock the Notifications