ആ സുനിതയാണ് ഈ സുനിത

By Aswathi

മലയാളത്തില്‍ വിവാഹ ശേഷം കാണാതായ ഒത്തിരി നടിമാര്‍ തിരിച്ചുവരവ് നടത്തി. പക്ഷെ ഇപ്പോഴും ചിലര്‍ ക്യാമറയ്ക്ക് മുഖം നല്‍കാതെ തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ സംതൃപ്തരായി കഴിയുന്നു. മലയാളികള്‍ മറന്നു തുടങ്ങിയ മറ്റൊരു നടിയാണ് സുനിത.

മൃഗയ, അപ്പൂ, നീലഗിരി, പൂക്കാലം വരവായി, മുഖ ചിത്രം, സ്‌നേഹ സാഗരം, മുഖമുദ്ര, മാന്ത്രികപൂച്ച, പൊന്നുരകും പക്ഷി തുടങ്ങി തൊണ്ണൂറുകളില്‍ ഹിറ്റായ ചിത്രങ്ങളിലെല്ലാം കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായ സുനിത. വിവഹ ശേഷം സുനിതയുടെ ഒരുവിവരവും ഉണ്ടായിരുന്നില്ല. സുനിതയെ കുറിച്ച് തുടര്‍ന്ന് വായിക്കൂ...

നല്ല തുടക്കം

ആ സുനിതയാണ് ഈ സുനിത

മുക്ത എസ് സുന്ദര്‍ സംവിധാനം ചെയ്ത കോടൈ മഴൈ എന്ന തമിഴ് ചിത്രത്തിലൂടെ 1986 ലാണ് സുനിതയുടെ അരങ്ങേറ്റം. രജനികാന്തും, പ്രസാദും, ലക്ഷ്മിയുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് സംഗീതമൊരുക്കിയത് ഇളയരാജയായിരുന്നു. അങ്ങനെ നല്ലൊരു തുടക്കം സുനിതയിക്ക് സിനിമയില്‍ ലഭിച്ചു.

മലയാളത്തിലേക്ക്

ആ സുനിതയാണ് ഈ സുനിത

കണികാണും നേരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് പ്രതാപ് പോത്തനൊപ്പം അഭിനയിച്ച നിര്‍ഭാഗ്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്.

മലയാളത്തില്‍ മിന്നി

ആ സുനിതയാണ് ഈ സുനിത

മലയാളത്തിലും സുനിതയ്ക്ക് നല്ല തുടക്കം ലഭിച്ചു. ആദ്യ ചിത്രം മുതല്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മുകേഷ് അങ്ങനെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമൊക്കെ സുനിത വേഷമിട്ടു.

കുടുംബ പ്രേക്ഷകര്‍ക്ക്

ആ സുനിതയാണ് ഈ സുനിത

മലയാളി കുടുംബ പ്രേക്ഷകരില്‍ ഒരാളായി മാറി പെട്ടന്നു തന്നെ സുനിത. മൃഗയ, അപ്പൂ, നീലഗിരി, പൂക്കാലം വരവായി, മുഖ ചിത്രം, സ്‌നേഹ സാഗരം, മുഖമുദ്ര, മാന്ത്രികപൂച്ച, പൊന്നുരകും പക്ഷി തുടങ്ങിയ ചിത്രങ്ങള്‍ സുനിതയെ പ്രശസ്തിയിലെത്തിച്ചതില്‍ ചിലത് മാത്രം.

മറ്റ് ഭാഷകളിലും

ആ സുനിതയാണ് ഈ സുനിത

മലയാളത്തിന് പുറമെ കന്നടയിലും സുനിത ശ്രദ്ധ കൊടുത്തിരുന്നു. ഒന്ന് രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

നര്‍ത്തകി

ആ സുനിതയാണ് ഈ സുനിത

അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടെയാണ് സുനിത. ആ തലത്തിലും ശ്രദ്ധനേടി. തന്റെ മൂന്നാം വയസ്സുമുതല്‍ സുനിത നൃത്തം അഭ്യസിക്കുന്നുണ്ട്.

കുടുംബം

ആ സുനിതയാണ് ഈ സുനിത

ആന്ധ്രപ്രദേശുകാരിയാണ് സുനിത. രാജിനെ വിവാഹം ചെയ്തതോടെ യു എസില്‍ സെറ്റില്‍ഡ് ആയി. ഷശാങ്ക് എന്ന് പേരുള്ള മകനും ഇവര്‍ക്കുണ്ട്.

വെറുതെ ഇരിക്കുകയല്ല

ആ സുനിതയാണ് ഈ സുനിത

വിവാഹ ശേഷം യു എസില്‍ സെറ്റില്‍ഡായ സുനിത ഇപ്പോള്‍ അവിടെ നൃത്താഞ്ജലി എന്ന സ്‌കൂള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി സ്റ്റേഡ് ഷോയും നിത്തം പഠിപ്പിക്കലുമൊക്കെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് സുനിത

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X