ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

By Lakshmi

മലയാളികളായ നായികമാര്‍ക്ക് തെന്നിന്ത്യയില്‍ എന്നും പ്രിയമേറെയാണ്. മലയാളത്തില്‍ അഭിനയിച്ച് പേരെടുത്തുകഴിഞ്ഞാല്‍ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യമറിയ്ക്കുകയെന്നത് നായികമാരെ സംബന്ധിച്ച് പതിവ് രീതിയാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലുമെല്ലാം പേരെടുത്ത യുവനടിമാര്‍ ഏറെയുണ്ട്. മലയാളത്തില്‍ നല്ല കുട്ടികളായി ഗ്ലാമറിന്റെ അതിപ്രസരമൊന്നുമില്ലാതെ അഭിനയിക്കുന്ന ഇവരില്‍ പലരും പക്ഷേ മറുനാട്ടില്‍ വലിയ ഗ്ലാമര്‍ റാണിരാമായി മാറുകയാണ്. ചുരുക്കം ചിലര്‍ മലയാളത്തിലും ഗ്ലാമറും ചുംബനവുമെല്ലാമായി ബോള്‍ഡ് ആകുന്നുണ്ട്.

ഇതാ മലയാളത്തിലും തമിഴിലുമെല്ലാം വേണ്ടി വേര്‍തിരിവില്ലാതെ ഗ്ലാമറസായിട്ടുള്ള ചില നായികമാര്‍.

പ്രിയാമണി

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

മലയാളിയാണെങ്കിലും മലയാളത്തിലൂടെയല്ല പ്രിയാമണി സിനിമയിലെത്തിയത്. തെലുങ്കിലും തമിഴിലും മറ്റും അഭിനയിച്ച ശേഷമായിരുന്നു പ്രിയാമണിയുടെ മലയാളം അരങ്ങേറ്റം. ആദ്യ കാലത്ത് വന്ന മലയാളചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ പ്രിയാമണി മടി കാണിച്ചിട്ടില്ല. പൃഥ്വിരാജ് നായകനായ സത്യം എന്ന ചിത്രത്തില്‍ പ്രിയയുടെ ഗ്ലാമര്‍ രംഗങ്ങള്‍ കാണാം.

പത്മപ്രിയ

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

മലയാളത്തിലെന്നപോലെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും പ്രശസ്തയായ നടിയാണ് പത്മപ്രിയ. തമിഴിലും മറ്റും നേരത്തേ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയിട്ടുള്ള പത്മപ്രിയ ബാച്‌ലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലെ ഐറ്റം നമ്പറിലൂടെ മലയാളത്തിലും ഗ്ലാമറസായി.

മംമ്ത മോഹന്‍ദാസ്

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

മലയാളികളുടെ പ്രിയതാരമാണ് മംമ്ത ഇന്ന്. തമിഴിലും മറ്റും പേരെടുത്ത താരംകൂടിയാണ് മംമ്ത. മലയാളത്തില്‍ റിലീസ് ചെയ്ത ലങ്ക എന്ന ചിത്രത്തിലാണ് മംമ്ത ആദ്യമായി ഗ്ലാമര്‍ വേഷത്തിലെത്തിയത്. ഇതില്‍ ചുംബനരംഗവുമുണ്ടായിരുന്നു.

രമ്യ നമ്പീശന്‍

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

തമിഴകത്തായിരുന്നു മലയാളിയായ രമ്യ നമ്പീശന്‍ ആദ്യമായി ഗ്ലാമര്‍ പ്രകടനം നടത്തിയത്. പിന്നീട് മലയാളത്തിലേയ്ക്കുള്ള രണ്ടാം വരവില്‍ ബോള്‍ഡ് ചുംബനസീന്‍ ചെയ്ത രമ്യ പിന്നീട് ഐറ്റം ഗാനങ്ങളും ചെയ്തു.

ഹണി റോസ്

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

ആദ്യകാലത്ത് മലയാളത്തില്‍ അധികം പ്രധാന്യം ലഭിച്ചിരുന്നില്ല ഹണി റോസിന്, തുടര്‍ന്ന് അന്യഭാഷയിലേയ്ക്ക് പോയ ഹണിയ്ക്ക് ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കേണ്ടിവന്നു. പിന്നീട് മലയാളത്തില്‍ തിരിച്ചെത്തിയപ്പോഴും ബോള്‍ഡ് ആവാന്‍ ഹണി മടികാണിച്ചില്ല.

ജ്യോതിര്‍മയി

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

ആദ്യകാലത്ത് മലയാളത്തിലെ ബുദ്ധിജീവി നടിമാരില്‍ ഒരാളായി പരിഗണിക്കപ്പെട്ടിരുന്ന ജ്യോതിര്‍മയി. തമിഴില്‍ പോയപ്പോള്‍ ഗ്ലാമറസായി. പിന്നീട് മലയാളത്തിലും തുണി കുറച്ച് അഭിനയിക്കാന്‍ ജ്യോതിര്‍മയി തയ്യാറായി. സാഗര്‍ ഏലിയാസ് ജാക്കിയില്‍ ജ്യോതിര്‍മയി ഒരു ഐറ്റം ഡാന്‍സ് ചെയ്തിരുന്നു.

നവ്യ നായര്‍

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

ഒരു സാധാരണ പെണ്‍കുട്ടിയെപ്പോലെയാണ് നവ്യ സിനിമയില്‍ എത്തിയത്. എന്നാല്‍ പതിയെപ്പതിയെ നവ്യയും ഗ്ലാമറിന്റെ വഴിയിലേയ്‌ക്കെത്തി. ഫോട്ടോഷൂട്ടുകളിലും മറ്റും ഗ്ലാമറസാകാന്‍ നവ്യ തയ്യാറായി.

അസിന്‍

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അസിന്‍ തമിഴകത്തെത്തിയപ്പോള്‍ ഗ്ലാമറസായി. ബോളിവുഡിലെത്തിയപ്പോഴും അസിന് അല്‍പസ്വല്‍പം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കേണ്ടിവന്നു.

ഭാവന

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

തെന്നിന്ത്യയിലെ ഹോട്ട് നായികയെന്നാണ് മലയാളത്തില്‍ പരിമളമായി അരങ്ങേറ്റം കുറിച്ച ഭാവനയുടെ ഇപ്പോഴത്തെ വിശേഷണം. തമിഴിലും മറ്റും പല ചിത്രങ്ങളിലും ഭാവന ഗ്ലാമറസായി അഭിനയിച്ചു.

നിത്യ മേനോന്‍

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

തെന്നിന്ത്യന്‍ നായികയായ മലയാളി നിത്യ മേനോനും ഗ്ലാമറിന്റെ കാര്യത്തില്‍ മടിയുള്ള താരമല്ല. പൂര്‍ണമായും ഒരു ഗ്ലാമര്‍ വേഷം നിത്യ ഇതേവരെ ചെയ്തിട്ടില്ലെങ്കിലും ഗ്ലാമറിനോട് തനിയ്ക്ക് വിരോധമില്ലെന്നൊരു സിഗ്നല്‍ നിത്യ നല്‍കിയിട്ടുണ്ട്.

നയന്‍താര

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

മലയാളത്തില്‍ അരങ്ങേറി തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികയായി മാറിയ നയന്‍താര ബിക്കിനി അണിയാന്‍ വരെ തയ്യാറായ നടിയാണ്. ഇപ്പോഴും തെന്നിന്ത്യയിലെ മുന്‍നിര നായികയായ നയന്‍താര ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാണിയ്ക്കാറില്ല, അത് മലായളത്തിലായാലും അന്യഭാഷയിലായാലും.

ശ്വേത മേനോന്‍

ഗ്ലാമറിനോട് വിരോധം കാട്ടാത്ത സുന്ദരിമാര്‍

ഒരുകാലത്ത് മലയാളത്തിലൂടെ അരങ്ങേറ്റം നടത്തി പിന്നീട് ഒരുപാട് കാലം മലയാളത്തില്‍ കാണാതിരുന്ന നടിയാണ് ശ്വേത മേനോന്‍. പക്ഷേ തന്റെ രണ്ടാവരവ് ശ്വേത ഗംഭീരമാക്കി. പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ക്കുവേണ്ടി ഗ്ലാമറസ് ആകാനും ശ്വേത തയ്യാറായി. കയം, രതിനിര്‍വേദം തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തിലുള്ളവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X