twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരുവസ്ത്രം ഇട്ടത് കൊണ്ട് ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല,എന്തൊരു വിരോധാഭാസമാണിത്

    |

    സിസ്റ്റർ അഭയ കേസിന്റെ വിധി ഇരു കൈകളും നീട്ടിയാണ് കേരള ജനത സ്വീകരിച്ചത്. താരങ്ങൾ ഉൾപ്പെടെ കോടതി വിധിയിൽ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിഷയത്തിൽ നടിയും ബിഗ് ബോസ് താരവുമായ മഞ്ജു സുനിച്ചന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുമ്പോൾ ധ്യാനയോഗത്തിനു ശേഷം നേർച്ച ഇടാൻ പറഞ്ഞ ഒരു അച്ഛനെ കണ്ടിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ...

    manju

    ധ്യാനയോഗത്തിനു ശേഷം നിങ്ങൾ ഒച്ചയുണ്ടാക്കാത്ത പൈസ നേർച്ചയിടാൻ പറഞ്ഞ (നോട്ട്) ഒരു അച്ഛനെ ഞാൻ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തിൽ പോലും ഞാൻ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയിൽ നേർച്ചയിടാൻ ചുരുട്ടി വെച്ചിരുന്നത് വീട്ടിൽ നിന്ന് തന്നു വിട്ട 50പൈസയാണ്. ഇന്നിപ്പോൾ ആ ഞെട്ടലിൽ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിക്കുന്നു.

    തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല. അതൊരു സന്യാസം ആണ്. അത് മനസിലാക്കാത്തിടത്തോളം അവർ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്. തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാൾ താഴെ നിൽക്കുന്ന മനുഷ്യർ. ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്. എന്തൊരു വിരോധാഭാസം അല്ലെ. രാജു ചേട്ടൻ മുത്താണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

    manju

    കോടതി വിധിയെ സ്വാഗതം ചെയ്ത സംവിധായകന്‍ ബോബന്‍ സാമുവലും ജൂഡ് ആൻറണിയും രംഗത്തെത്തിയയിരുന്നു. കുറ്റക്കാരായ ഇവരുടെ തിരുവസ്ത്രം തിരിച്ചു വാങ്ങണമെന്ന് ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ...
    ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം. സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത്.- സംവിധായകൻ കുറിച്ചു.

    സംവിധായകൻ ബോബന്‍ സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ....
    എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാള നായി വാഴ്ത്തുന്നു. ഒരു കാര്യമെ ആസിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല 'മനസാക്ഷി'എന്നൊന്ന് ഉണ്ടായാല്‍ മതി, കാലമേ നന്ദി.- സംവിധായകൻ കുറിച്ചു.

    നടി അമല പോളിന്റെ പുതിയ ചിത്രം

    Read more about: biggboss
    English summary
    malayalam bigboss fame Manju Sunichen Recation About Sister abhaya case verdict
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X