Don't Miss!
- News
എന്ഡിഡിവിയില് വീണ്ടും രാജി, നിധി റസ്ദാന് എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജി വെച്ചു
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
നിവിന്‍ പോളി പറഞ്ഞത് പോലെ വലുതായി കുട്ടികളൊക്കെ, നോക്കി നില്‍ക്കെ വളര്‍ന്ന സുന്ദരികള്‍
മലയാള സിനിമയില്‍ ഇപ്പോഴുള്ള ചില കൊച്ചു സുന്ദരികളെ കാണുമ്പോള്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളി പറഞ്ഞ ഡയലോഗാണ് ഓര്‍മവരുന്നത്.. ''വലുതായി കുട്ടികളൊക്കെ...'' നോക്കി നില്‍ക്കെ പ്രേക്ഷകരുടെ കണ്ണിന്റെ മുന്നിലാണ് ഈ സുന്ദരികള്‍ വളര്‍ന്നത്.
ബാലതാരമായി എത്തി നായികയായി മാറിയ താരങ്ങള്‍ ഒത്തിരിയാണ് സിനിമാ ലോകത്ത്. അങ്ങനെ നായികാ നിരയിലേക്ക് എത്തിനില്‍ക്കുന്ന മലയാളത്തിലെ 'ലേറ്റസ്റ്റ്' സുന്ദരികളെ കുറിച്ചാണ് ഇനി പറയുന്നത്.

സനുഷ
പറയേണ്ടതില്ലല്ലോ.. സനുഷ വളര്‍ന്നു വലുതായി എന്ന് പ്രേക്ഷകര്‍ക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇപ്പോഴും കാഴ്ചയിലും മീശമാധവനിലുമൊക്കെ കണ്ട കുഞ്ഞു കുട്ടിയാണ് സനുഷ എന്ന വിചാരം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതിനോടകം മലയാള സിനിമയിലെ നായിക നിരയിലേക്കെത്തിക്കഴിഞ്ഞു സനുഷ സന്തോഷ്.

എസ്തര് അനില്‍
ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര് അനില്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ദൃശ്യം ഇപ്പോഴും പ്രേക്ഷക മനസ്സില്‍ നില്ക്കുമ്പോള് എസ്തറിന്റെ മാറ്റം ആരാധകരെ അമ്പരപ്പിക്കുന്നു. നല്ലവന്‍, ഒരുനാള്‍ വരും തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട ആ കുഞ്ഞുകുട്ടി ഇപ്പോള്‍ ജെമിനി എന്ന ചിത്രത്തിലൂടെ നായികയുമായി.

അനിഖ
അനിഖ കുഞ്ഞുപ്രായത്തിലെ അഭിനയ തികവുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചതാണ്. കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ വന്ന അനിഖ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ കരയിപ്പിച്ചു. കുറച്ചൂടെ വലുതായപ്പോള്‍ അനിഖ അജിത്തിന്റെയും മമ്മൂട്ടിയുടെയുമൊക്കെ മകളായി സ്ക്രീനിലെത്തി. എന്നാല്‍ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം അനിഖയ്ക്കുണ്ടായ മാറ്റം അമ്പരപ്പിയ്ക്കുന്നതാണ്.

മാളവിക
കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തിയ കണ്ണുപൊട്ടിയാണ് ഈ കുട്ടി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പോലും പ്രയാസം. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വാര്‍ഷിക യോഗത്തിന് എത്തിയപ്പോഴാണ് മാളവികയിലെ മാറ്റം പ്രേക്ഷകര്‍ കണ്ടത്. പിന്നീട് നായികയായി പലരും വിളിച്ചു എന്ന് മാളവിക പറയുന്നു.
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി
-
സമാന്തയുടെ മുഖത്തിന്റെ ഷേപ്പ് തന്നെ മാറിപ്പോയി? രോഗം മോശമാകുന്നു! ചിത്രം കണ്ട് ആരാധകര്‍ ആശങ്കയില്‍