നിങ്ങള്‍ കാത്തിരിക്കുന്ന ക്രിസ്തുമസ് ചിത്രമേത്?

By Aswathi

ഈ വര്‍ഷത്തെ ഒടുവിലത്തെ ആഘോഷമാണ് ക്രിസ്തുമസ്. ആഘോഷങ്ങളില്‍ മത്സരിച്ചിറങ്ങുന്ന സിനിമകളെ കുറിച്ച് പറയേണ്ടതില്ലല്ലോ. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷിയ്ക്കാനും ചില മലയാള ചിത്രങ്ങള്‍ തയ്യാറായി കഴിഞ്ഞു. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇതില്‍ നിങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രമേതാണെന്ന് പറയൂ.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ആമയും മുയലും

നിങ്ങള്‍ കാത്തിരിക്കുന്ന ക്രിസ്തുമസ് ചിത്രമേത്?

ജയസൂര്യയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമയും മുയലും. പിയാ ബാജ്‌പേയ് നായികയാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്, നെടുമുടിവേണു, ഹരിശ്രീ അശോകന്‍, കൊച്ചു പ്രേമന്‍, നന്ദു, കെപിഎസി ലളിത, അംബിക അങ്ങനെ ഒത്തിരി താരങ്ങളുണ്ട്. പ്രിയന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന് സമാനമാണ് ആമയും മുയലും.

കസിന്‍സ്

നിങ്ങള്‍ കാത്തിരിക്കുന്ന ക്രിസ്തുമസ് ചിത്രമേത്?

ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കസിന്‍സ്, നിഷ അഗര്‍വാളും വേദികയും നായികമാരായി എത്തുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.

പിക്കറ്റ് 43

നിങ്ങള്‍ കാത്തിരിക്കുന്ന ക്രിസ്തുമസ് ചിത്രമേത്?

പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിക്കറ്റ് 43. മോഹന്‍ലാലിനെ മാറ്റി നിര്‍ത്തി മേജര്‍ രവി പരീക്ഷിയ്ക്കുന്ന ആദ്യത്തെ പട്ടാള ചിത്രമെന്ന പ്രത്യേകതയും പിക്കറ്റ് 43യ്ക്ക് ഉണ്ട്.

നഗരവാരിധി നടുവില്‍ ഞാന്‍

നിങ്ങള്‍ കാത്തിരിക്കുന്ന ക്രിസ്തുമസ് ചിത്രമേത്?

വീണ്ടുമൊരു ചിന്താവിഷ്ടയായ ശ്യാമള. ആദ്യകാല നടി സംഗീത വീണ്ടും ശ്രീനിവാസനൊപ്പം ജോഡിചേര്‍ന്ന് അഭിനയിക്കുന്ന നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയ്ക്കുന്നു. ശ്രീനിവാസന്‍ തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത് ഷിബു ബാലനാണ്.

ഫയര്‍മാന്‍

നിങ്ങള്‍ കാത്തിരിക്കുന്ന ക്രിസ്തുമസ് ചിത്രമേത്?

വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്യുന്ന അടുത്ത ചിത്രമെന്ന പ്രത്യേകത ഫയര്‍മാനുണ്ട്. ദീപു കരുണാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിലി

നിങ്ങള്‍ കാത്തിരിക്കുന്ന ക്രിസ്തുമസ് ചിത്രമേത്?

ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലിയാണ് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു മലയാള ചിത്രം. അമല പോള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും സനുഷയും മര്‍മ്മപ്രധാനമായ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സ്ത്രീകേന്ദ്രീകൃത സിനിമയായ മിലിയില്‍ 22 സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X