For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോളിവുഡ് 2012

  By രവിനാഥ്
  |
  <ul id="pagination-digg"><li class="next"><a href="/news/malayalam-cinema-2012-gains-and-pains-2-106740.html">Next »</a></li></ul>

  ആഹ്‌ളാദകരമായ ഒരുണര്‍വ്വാണ് കടന്നുപോകുന്ന 2012 മലയാളസിനിമയ്ക്ക് സമ്മാനിച്ചത്. പരാധീനതകളാല്‍ പൊറുതിമുട്ടിയ മലയാള സിനിമ നൂറ്റി ഇരുപത്തഞ്ചു സിനിമകള്‍ തിയറ്ററുകളിലെത്തിച്ചുവെന്നത് വലിയ കാര്യം തന്നെയാണ്.

  നവാഗത സംവിധായകരുടെ തള്ളികയറ്റം ഉണ്ടായവര്‍ഷം, എല്ലാ രംഗത്തും പുതുമുഖങ്ങള്‍ ശ്രദ്ധിക്കപ്പെട്ട വര്‍ഷം എണ്ണത്തിലുണ്ടായ വര്‍ദ്ധനവുപോലെ വിജയചിത്രങ്ങളുടെ ഗ്രാഫും ഉയരുകയു ണ്ടായി. ലാല്‍ജോസ്, രഞ്ജിത്, ജോഷി, ജോയ് മാത്യു, അന്‍വര്‍ റഷീദ്, സുഗീത്, മധുപാല്‍, വി.കെ.പ്രകാശ്, അരുണ്‍കുമാര്‍ എന്നിവരാണ് സംവിധായകരായി തിളങ്ങിയത്.

  Mollywood-2012

  അഞ്ജലി മേനോന്‍, കലവൂര്‍ രവികുമാര്‍, ബെന്നി.പി.നായരമ്പലം, സച്ചി, സേതു, ബോബി സഞ്ജയ്, ഉദയ് കൃഷ്ണ സിബി കെ തോമസ് എന്നിവര്‍ തിരക്കഥയിലും ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി, ഇന്ദ്രജിത്, കാവ്യമാധവന്‍, ഭാവന, പത്മപ്രിയ, മൈഥിലി, സംവൃത, രേവതി ഇവര്‍ അഭിനയരംഗത്തും തിളങ്ങിനിന്ന വര്‍ഷം കൂടിയാണ് പിന്നിടുന്നത്.

  സംഗീത സംവിധാന രംഗത്ത് എം.ജയചന്ദ്രന്‍ അജയ്യനായി തുടരുമ്പോള്‍ രതീഷ് വേഗ ഏറെ മുമ്പിലെത്തികഴിഞ്ഞു. ഛായാഗ്രഹണരംഗത്ത് അനില്‍ നായര്‍ എണ്ണം കൊണ്ട് മുമ്പില്‍ നില്‍ക്കുന്നു.ചമയത്തില്‍ റഹീം കൊടുങ്ങല്ലൂരാണെങ്കില്‍ വസ്ത്രാലങ്കാര രംഗത്ത് സമീറ സനീഷ് മുമ്പിലാണ്.

  എല്ലാരംഗത്തും സിനിമയില്‍ പരീക്ഷണങ്ങളും പുതുമകളും ഒക്കെ അരങ്ങേറിയപ്പോള്‍ വലിയ ബാദ്ധ്യതയുണ്ടാക്കിയവരും സജീവമാണ്. കോടികള്‍ മുടക്കി ആര്‍ഭാടമാക്കിയ കാസനോവ, തട്ടകം മാറ്റി വെടിക്കെട്ട് ഡയലോഗ് കാച്ചി ചീറ്റിപോയ കിംഗ് ആന്റ് കമ്മീഷണര്‍, സ്‌ളോമോഷനും വെടിവെപ്പ് മത്സരവും കൊണ്ട് ആളെ കൊല്ലിയായിമാറിയ ബാച്ചിലര്‍ പാര്‍ട്ടി, ചേരയെപോലെ ഒതുങ്ങി പോയ കോബ്ര, പഴയ തീരത്തെ ചവറുകള്‍ക്കുമീതെ പുതിയ മണലുപോലും കോരിയിടാത്ത പുതിയ തീരങ്ങള്‍, ചക്കയിടാന്‍ മുയലിനെ കാത്തിരുന്ന പോപ്പിന്‍സ്, തലവേദനയുണ്ടാക്കിയ ഷാജികൈലാസ് ചിത്രങ്ങള്‍ ഇങ്ങിനെ കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയും കാണേണ്ടിവന്നു.

  അടുത്ത പേജില്‍
  മോഹന്‍ലാലിന് നേട്ടം മമ്മൂട്ടിക്ക് കോട്ടം

  <ul id="pagination-digg"><li class="next"><a href="/news/malayalam-cinema-2012-gains-and-pains-2-106740.html">Next »</a></li></ul>

  English summary
  2012 has left behind a mixed verdict for the Malayalam movie industry; reassuring blockbusters as well as depressing disasters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X