twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മോഹന്‍ലാലിന് നേട്ടം, മമ്മൂട്ടിക്ക് കോട്ടം

By രവിനാഥ്

Next »

« Previous

അതിനായകത്വം ആര്‍ക്ക് നല്‍കും എന്ന കാര്യത്തില്‍ ഒരു സംശയവും സാധാരണ പ്രേക്ഷകര്‍ക്കില്ല. അതിന് ഈ വര്‍ഷം യോഗ്യന്‍ അയല്‍പക്കത്തെ പയ്യന്റെ സ്വഭാവം മാറി തുടങ്ങിയെങ്കിലും ദിലീപ് തന്നെ. പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും സ്പാനിഷ് മസാല, മിസ്‌റര്‍ മരുമകന്‍, മൈ ബോസ് എന്നിവയില്‍ ദിലീപ് തിളങ്ങുകയും നിര്‍മ്മാതാക്കള്‍ രക്ഷപ്പെടുകയും ചെയതു.

മായാമോഹിനി തറനിലവാരമായിരുന്നെങ്കിലും തിയറ്ററില്‍ സൂപ്പര്‍ ഹിറ്റാക്കി ദീലീപ് സുരക്ഷിതനായി. ശ്യാമപ്രസാദിന്റെ അരികെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ദിലീപ് ശ്രദ്ധനേടി. മോഹന്‍ ലാലിന് സ്പിരിറ്റ്, ഗ്രാന്‍ഡ് മാസ്‌റര്‍, റണ്‍ ബേബി റണ്‍ നല്ല പേരു നല്കിയപ്പോള്‍ കാസനോവ, കര്‍മ്മയോദ്ധ നെഗറ്റീവ് മാര്‍ക്കുനല്‍കി. ബാവൂട്ടിയുടെ നാമത്തിലൊഴികെ മമ്മൂട്ടി ചിത്രങ്ങളൊന്നും സൂപ്പര്‍ താരത്തിന്റെ പേരുമായി ചേര്‍ത്തുവെക്കാന്‍ പറ്റാത്ത വിധം മോശമായി.

Mohanlal And Mammootty

കിംഗ് ആന്റ് കമ്മീഷണര്‍ക്കപ്പുറം സുരേഷ് ഗോപിക്ക് സിനിമയില്‍ ഒന്നും കഴിഞ്ഞില്ലെങ്കിലും ഞാന്‍ കോടീശ്വരന്‍ എന്ന ലൈവ് ഷോയിലുടെ ലൈവായി.ദുല്‍ക്കര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ നിഴലിലൂടെ വന്നെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനെന്ന് തെളിയിച്ചു ഉസ്താദ് ഹോട്ടലിലൂടെ. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തന്റെ കസേരയ്ക്ക് യാതൊരു കോട്ടവും തട്ടില്ലെന്ന് തെളിയിച്ച ബിജുമേനോന്‍ നായകരേക്കാള്‍ കവിഞ്ഞ പൊക്കം നേടിയ വര്‍ഷമാണിത്.

നവാഗതസംവിധായകരില്‍ ഓര്‍ഡിനറി (സുഗീത്), നിദ്ര (സിദ്ധാര്‍ത്ഥ് ഭരതന്‍), െ്രെഫഡേ (ലിജിന്‍ ജോസ്), ഇത്രമാത്രം (കെ.ഗോപിനാഥന്‍), പ്രഭുവിന്റെ മക്കള്‍ (സജീവന്‍ അന്തിക്കാട്), ഷട്ടര്‍ (റിലീസായിട്ടില്ലജോയ് മാത്യു), ചാപ്‌റ്റേഴ്‌സ് (സുനില്‍ ഇബ്രാഹിം), മാറ്റിനി (അനീഷ് ഉപാസന) എന്നിവര്‍ മലയാള സിനിമയില്‍ തങ്ങളുടെ സാന്നിദ്ധ്യത്തിന് അടിവരയിട്ടു.
അടുത്ത പേജില്‍

2012 ന്യൂജനറേഷന്റെ വര്‍ഷം2012 ന്യൂജനറേഷന്റെ വര്‍ഷം

Next »

« Previous

English summary
2012 has left behind a mixed verdict for the Malayalam movie industry; reassuring blockbusters as well as depressing disasters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X