2012 ന്യൂജനറേഷന്റെ വര്‍ഷം
കലയുടേയും കച്ചവടത്തിന്റേയും താരതമ്യത്തിനുനില്ക്കാതെ മികച്ച പത്തുസിനിമകളെയെടുത്താല്‍ അവയെ ഇങ്ങനെ അടുക്കി വെക്കാം എന്നുതോന്നുന്നു.ഒഴിമുറി, സ്പിരിറ്റ്, അയാളും ഞാനും തമ്മില്‍, 22 ഫീമെയില്‍ കോട്ടയം, ഷട്ടര്‍, ഉസ്താദ് ഹോട്ടല്‍, കര്‍മ്മയോഗി, ഈ അടുത്തകാലത്ത്, ഗ്രാന്‍ഡ് മാസ്റ്റര്‍, പ്രഭുവിന്റെ മക്കള്‍ ഈ ലിസ്‌റ് നീളുമ്പോള്‍ ഓര്‍ഡിനറി, െ്രെഫഡേ, ഡയമണ്ട് നെക്‌ളേസ്, ചാപ്‌റ്റേഴ്‌സ്, മാറ്റിനി ഇവ പിന്‍പറ്റും.
നല്ല സിനിമയുടെ ഗണത്തിലേക്ക് വരാന്‍ യോഗ്യതയുള്ള ചിത്രങ്ങള്‍ പാളി പോയതും ശ്രദ്ധേയമാണ്. ഫാദേഴ്‌സ് ഡേ,ഇവന്‍ മേഘരൂപന്‍, ചട്ടക്കാരി, നമുക്ക് പാര്‍ക്കാന്‍, തത്സമയം പെണ്‍കുട്ടി തുടങ്ങിയവ. ബൗദ്ധിക സിനിമയുടെ വക്താക്കള്‍ ഏറെ പിന്നില്‍ പോയവര്‍ഷം കൂടിയാണ് 2012 ശ്യാമപ്രസാദിന്റെ അരികെ, ഭൂമിയുടെ അവകാശികള്‍ (റിലീസായിട്ടില്ല) ടി.വി. ചന്ദ്രന്‍, ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറം തമ്മില്‍ ഭേദമെന്ന് പറയാമെന്നുമാത്രം.

നവാഗതസംവിധായകരില്‍ സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവന്‍ പുനര്‍ജന്മം നല്കിയ ചട്ടക്കാരി ശ്രദ്ധിക്കപ്പെട്ടില്ല. പുതുമുഖനായികമാരില്‍ മികച്ച പ്രകടനവുമായി നമിത പ്രമോദും (പുതിയ തീരങ്ങള്‍), ഐഷ (തട്ടത്തിന്‍ മറയത്ത്) വേറിട്ടുനില്ക്കുന്നു.
തിരക്കഥയില്‍ നിന്ന് അഭിനയത്തില്‍കൂടി ഒരു കൈനോക്കാമെന്ന് ധൈര്യം കാണിച്ച ശങ്കര്‍ രാമകൃഷ്ണന്‍ (സ്പിരിറ്റ്, ബാവുട്ടിയുടെ നാമത്തില്‍), തമിഴില്‍നിന്ന് സധൈര്യം ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ മടങ്ങിയെത്തി മികവു തെളിയിച്ച ഹണിറോസ്, ചോക്കളേറ്റ് പരിവേഷം മറികടന്ന് കുഞ്ചാക്കോ ബോബന്‍, തിരക്കഥയും പാട്ടെഴുത്തും അഭിനയവും കൊണ്ട് സ്വന്തം വഴി ശക്തമാക്കുന്ന അനൂപ് മേനോന്‍ ഇവരൊക്കെ ഈ വര്‍ഷം തിളങ്ങിയ താരങ്ങള്‍ തന്നെ.
ഗാനരചനയില്‍ റഫീഖ് അഹമ്മദിന്റെ സാഹിത്യലാളിത്യനിറയുന്ന വരികളും ആലാപനരംഗത്ത് യേശുദാസ്, വിജയ് യേശുദാസ്, ശ്രേയഘോഷാല്‍, ചിത്ര, സുജാത എന്നിവരുടെ അപ്രമാദിത്വവും നിലനില്‍ക്കുമ്പോഴും പുതിയ പാട്ടുകാരും നല്ല പാട്ടുകളും സിനിമയുടെ വഴിയില്‍ വിജയം നല്കുന്നുണ്ട്.
2012 ല്‍ എറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ന്യൂ ജനറേഷന്‍ സിനിമ എന്ന പുതിയ സിനിമയുടെ വ്യാകരണം തിട്ടപ്പെടുത്തുന്നതിലാണ്. പരമ്പരാഗത സംവിധായകരും എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും ഈ മുന്നേറ്റത്തെ വിമര്‍ശിക്കുന്നുവെങ്കിലും അമ്പതിലധികം പുതിയ സംവിധായകര്‍ വന്നതും പ്രമേയങ്ങളെ സത്യസന്ധമായി പറയാന്‍ സാധിച്ചതും യൂത്തിന്റെ ചിന്തകളും രീതികളും സിനിമയില്‍ പരിഗണിക്കപ്പെട്ടതും തന്നെയാണ്, മള്‍ട്ടിപ്‌ളക്‌സുകള്‍ ഉണ്ടായികൊണ്ടേയിരിക്കുന്ന മലയാളത്തിന്റെ പോയ വര്‍ഷം ഇത്ര സിനിമാ നിബിഡമാവാന്‍ കാരണമായത്.
ആദ്യ പേജില്‍


Click it and Unblock the Notifications