For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവതരംഗസിനിമകള്‍ തീവണ്ടികക്കൂസിലെ ചുമരുകള്‍ക്ക് സമം

By Ravi Nath
|
<ul id="pagination-digg"><li class="next"><a href="/news/malayalam-cinema-critics-still-considers-old-as-gold-2-105326.html">Next »</a></li></ul>

മലയാളസിനിമയുടെ വളര്‍ച്ചയിലും നിലനില്‍പ്പിലും നിരൂപകരുടെ സംഭാവനകളെന്ത് എന്നയുക്തി ഭദ്രമായ ഒരു ചോദ്യത്തിന്റെ ഏറ്റവും പുതിയ ഉത്തരം അസഹിഷ്ണതയുടെ അപ്പോസ്തലന്‍മാര്‍ തന്നെ തങ്ങളെന്ന് എഴുന്നേറ്റ് നിന്ന്പ്രഖ്യാപിക്കുകയാണ് മേല്‍പറഞ്ഞ തലവാചകത്തിലൂടെ നിരൂപകനായ ജി.പിരാമചന്ദ്രന്‍.

News Generation Movies

മൊണ്ടാഷ് മൂവിക്‌ളബ് മഞ്ചേരിയില്‍ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ഫോറത്തിലും ഫെസ്‌റിവല്‍ ബുക്കിലുമാണ് ജി.പി തന്റെ ഖണ്ഡന വിമര്‍ശനങ്ങളുടെ കുടം തുറന്നുവിട്ടത്.

മലയാളസിനിമയില്‍ ഉണ്ടായിരിക്കുന്നതായ നല്ലതോ ചീത്തയോ എന്ന് പൂര്‍ണ്ണമായും വിധിയെഴുതാന്‍ ഒരു പക്ഷേ ഇപ്പോള്‍ സാദ്ധ്യമാകാത്തവിധം പരീക്ഷണാത്മകമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സിനിമകളെ കാര്‍ക്കശ്യത്തോടെയാണ് രാമചന്ദ്രന്‍ വിമര്‍ശിയ്ക്കുന്ന്ത്.

തന്റെ വിമര്‍ശനങ്ങള്‍ക്ക് കൈവിളക്കായി ഇദ്ദേഹം നിരത്തിവെക്കുന്നതും കാലങ്ങളായി മലയാളസിനിമയെ ബുദ്ധിജീവിനാട്യങ്ങളോട് ചേര്‍ത്തുവെക്കുമ്പോള്‍ ഇടതടവില്ലാതെ പ്രയോഗിക്കുന്ന ചില പദങ്ങളിലൂടെ ബിംബങ്ങളിലൂടെയാണ്. സ്ത്രീവിരുദ്ധത, ദളിത് ന്യൂനപക്ഷ വിരുദ്ധത, ലൈഗിംക അരാജകത്വം, സവര്‍ണ്ണ ഫ്യൂഡല്‍ സാമ്പ്രദായികത തുടങ്ങി ഇപ്പോള്‍ ബുദ്ധിജീവികളുടെ പേടിസ്വപ്നമായി തീര്‍ന്നിരിക്കുന്ന ഫേസ് ബുക്കിലെ ലൈസന്‍സില്ലാത്ത നാവുകളുടെ പ്രതികരണങ്ങള്‍ എന്നിവയാണ്.

സിനിമയില്‍ നല്ല സിനിമകള്‍ ചീത്ത സിനിമകള്‍ എന്ന രണ്ടു വകഭേദമേയുള്ളൂ എന്ന പുതിയ പരിപ്രേക്ഷ്യം മുന്‍നിര്‍ത്തി വിമര്‍ശകവീഥിയില്‍ നില്ക്കുന്ന ജി.പി യെപോലുള്ളവര്‍ നല്ല സിനിമയുടെ പുത്തന്‍ മാതൃകകള്‍ കൂടി പുതിയ സിനമാക്കാരെ കൊന്നുകൊലവിളിക്കുമ്പോള്‍ മറ്റുചിലതുകൂടി പരിശോധിയ്‌ക്കേണ്ടതുണ്ട്.

മലയാളസിനിമയുടെ ഉദ്ഭവം, വളര്‍ച്ച, വികാസം, ഗോള്‍ഡന്‍ എയ്ജ് (എന്നുപറയാനായോ എന്നറിയില്ല), നവതരംഗം

(വിമര്‍ശകഭാഷ തവതരംഗതുരങ്കം) എന്നീഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ അതാത്കാലത്തെ സിനിമകളുടെ ആരോഗ്യകരമായ ക്രിയാത്മകതയ്ക്ക് നിരൂപകര്‍ ചെയ്തുപോന്ന സംഭാവനകള്‍ പലപ്പോഴും സംശയാസ്പദവും തെറ്റിദ്ധരിക്കപ്പെട്ടതുമായിരുന്നു. ഇന്നത്തെ പുതുതലമുറ സിനിമയോട് ചെയ്യുന്നുഎന്നു പറയപ്പെടുന്ന പാതകത്തേക്കാള്‍ ഒട്ടും മോശമാവുമല്ലായിരുന്നു അത്.

മുഖ്യധാര സിനിമകള്‍ ഉപരിപ്‌ളവമായി സൃഷ്ടിച്ച് ശീലിച്ച സദാചാര ബോധവും വിഭജനവിഘടന രീതികളും കമ്പോളത്തില്‍ കൃത്യമായ് വിറ്റുപോന്നിരുന്ന ഭൂതകാലത്ത് മൂല്യബോധവും കലാമേന്‍മയും ഉയര്‍ത്തിക്കാട്ടി ആഘോഷിച്ചുപോന്നിരുന്ന പലസിനിമകളും പ്രേക്ഷകകനെ തിയറ്ററുകളില്‍ നിന്ന് ഓടിച്ച ചരിത്രം ഇവിടെയേറെയുണ്ട്.

ആര്‍ട്‌ഹൌസ് സിനിമകളുടെ മറവില്‍സൃഷ്ടിച്ച കപടബുദ്ധിജീവി സിനിമകളെപോലെ തന്നെ നല്ല സിനിമകളേയും

പ്രേക്ഷകര്‍ കയ്യൊഴിഞ്ഞത് ഇത്തരം മുന്‍വിധികളോടെയാണ്. പുതിയ തലമുറയുടെ നടപ്പുരീതികളോട് വിമര്‍ശം മാത്രം ഉന്നയിക്കുന്ന സീനിയേഴ്‌സ് ഇവിടെ എല്ലാരംഗത്തും സജീവമാണ്, എന്നാല്‍ കൌമാരക്കാരിലും യൂത്തിലും വന്നു

ചേര്‍ന്നിരിക്കുന്ന ചിന്തകളിലെ മാറ്റങ്ങളോട് കുറ്റബോധത്തോടെമാത്രമേ മുതിര്‍ന്നവര്‍ക്ക് പ്രതികരിക്കാന്‍ ആവൂ എന്നതല്ലേ സത്യം.

സിനിമയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ ചില അനിവാര്യമായ പ്രവണതകള്‍ മാത്രമാണെന്നതാണ് വാസ്തവം ചര്‍വ്വിത ചര്‍വ്വണം ചെയ്ത അരോചകമായിതീര്‍ന്ന സിനിമകളില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തുകടന്നകാഴ്ചക്കാര്‍ വലിയ ഇടവേളക്കുശേഷം തിയറ്ററുകളിലേക്ക് കുടുംബസമേതം പോകാനുള്ള സാഹചര്യമൊരുക്കിയതിന് പുതിയ സിനിമകള്‍ നല്ല പങ്കു വഹിക്കുന്നുണ്ട്.

അടുത്ത പേജില്‍

നിരൂപകര്‍ തെറ്റിദ്ധാരണ പരത്തുന്നു.

<ul id="pagination-digg"><li class="next"><a href="/news/malayalam-cinema-critics-still-considers-old-as-gold-2-105326.html">Next »</a></li></ul>

English summary
Beautifully tried to start a trend in Malayalam cinema by speaking in more bolder and open ways than ever before
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more