twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

നിരൂപകര്‍ തെറ്റിദ്ധാരണ പരത്തുന്നു

By Ravi Nath

Next »

« Previous

കേരളത്തിലെ തിയറ്ററുകളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി, ഉള്ള തിയറററുകളുടെ നിലവാരതകര്‍ച്ച, മള്‍ട്ടിപ്‌ളക്‌സുകളുടെ കൂടിയ ടിക്കറ്റ് നിരക്ക്, നിത്യജീവിതം തന്നെ ദുരിതമായ് തീര്‍ന്നിരിക്കുന്ന പരിതാപകരമായ സാമ്പത്തികഅവസ്ഥയിലും നല്ല പങ്ക് പ്രേക്ഷകരും തിയറ്ററില്‍ പോയി സിനിമ കാണാന്‍ തയ്യാറാകുന്നുഎന്നത് ആശാവഹമാണ്.

Ee Adutha Kalathu

സിനിമ സാമ്പത്തിക വിജയം നേടുന്നു, ഇന്‍ഡസ്ട്രി പച്ച പിടിക്കുന്നു എന്നതുകൊണ്ട് ഉത്തരവാദിത്വമുള്ള നിരൂപകനെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സിനിമകളോട് ഐക്യപെടാന്‍ പ്രേരിപ്പിക്കുകയല്ല ഇവിടെ. മുഖ്യധാരാസിനിമകള്‍ കച്ചവടം മാത്രം ലക്ഷ്യമിട്ട് നീങ്ങുമ്പോള്‍ ഒരുബദല്‍ സിനിമാ സങ്കേതത്തില്‍ ആശ്രയം കണ്ടെത്തിയ നല്ലൊരു വിഭാഗം പ്രേക്ഷകരുണ്ടിവിടെ.

സിനിമയുടെ വികാസം കാലം മുതല്‍ തന്നെ ഈയൊരു കാഴ്ചസംസ്‌ക്കാരം നിലനിന്നിരുന്നു. പി. രാമദാസില്‍ തുടങ്ങിയ വളര്‍ച്ച അടൂര്‍, അരവിന്ദന്‍, കെ.ജി.ജോര്‍ജ്ജ്, ടി.വി.ചന്ദ്രന്‍, ജോണ്‍ അബ്രഹാം, പി.എ. ബക്കര്‍, പവിത്രന്‍ തുടങ്ങി ഏറ്റവും പുതിയതലമുറയിലെ മോഹന്‍ രാഘവന്‍ ( ടി.ഡി.ദാസന്‍ ), രാംദാസ് (മേല്‍വിലാസം ), സലീം അഹമ്മദ് (ആദാമിന്റെ മകന്‍ അബു) വരെ എത്തിനില്‍ക്കുമ്പോള്‍ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കേണ്ട ഒരു കലാഉല്‍പ്പന്നമാണ് എന്ന ബോദ്ധ്യം തിരിച്ചറിഞ്ഞ് താരമൂല്യവും വിട്ടുവീഴ്ചകളും തരാതരം ഉപയോഗിച്ചുതന്നെയാണ് ഇവരില്‍ പലരും സമാന്തരപാതയില്‍ നിലയുറപ്പിച്ചത്.

ഹരിഹരന്‍, പത്മരാജന്‍, ഭരതന്‍, ഫാസില്‍, കമല്‍, ജയരാജ്, ശ്രീനിവാസന്‍, ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, രാജേഷ് പിള്ള തുടങ്ങിയവര്‍ കൃത്യമായി വിപണിക്കുകൂടി പര്യാപ്തമാവുന്ന സിനിമയാണ് അതാത് കാലത്തോട് ചേര്‍ത്തുവെച്ചത്. പുതിയ തലമുറയില്‍പ്പെട്ടവരോടൊപ്പം ഇപ്പോഴും സിനിമയില്‍ നിലനില്‍ക്കുന്ന ടി.വി.ചന്ദ്രനെപ്പോലുള്ള നിരൂപകര്‍ പ്രകീര്‍ത്തിക്കുന്നവരുടെ പുതിയ ചിത്രങ്ങളുടെ അവസ്ഥയെന്താണ്.

രാഷ്ട്രീയ പ്രസക്തവും സാമൂഹ്യപരവുമായ പ്രമേയങ്ങളെ ഇവര്‍ പ്രേക്ഷകര്‍ സമക്ഷം എത്തിക്കുന്ന രീതി ആവര്‍ത്തനവിരസമാര്‍ന്ന സ്ഥിരം ശൈലിയിലാണ്. സൌന്ദര്യബോധം, വിനോദോപാധി എന്നീ നിലകളില്‍ മാത്രമല്ല സിനിമ അനുഭവസാക്ഷ്യമാക്കേണ്ടത് എന്ന് സമര്‍ത്ഥിച്ചാല്‍ പോലും മാറി വരുന്ന കാഴ്ചയുടെ ഭാവുകത്വം പ്രധാനം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ പ്രേക്ഷകര്‍ കാശുമുടക്കി ഇത്തരം സിനിമ കാണാന്‍ വരില്ല.

കേരളത്തില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏഴായിരത്തോളം പ്രതിനിധികളെങ്കിലും പങ്കെടുക്കുന്നു. മാറുന്ന ലോകസിനിമയുടെ മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന ഇവര്‍ മലയാളി പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ കൂടിയാണ്. ഇന്റര്‍നെറ്റ് സങ്കേതം ഒരുക്കുന്ന ഏറ്റവും പുതിയ സിനിമകാഴ്ചകളും ഇവിടെ നടക്കുന്നുണ്ട്. അതൊന്നും ബാധകമല്ലാതെ കുറ്റിയില്‍ കെട്ടിയ പശുവിനെപോലെ സൂപ്പര്‍ സ്‌റാറുകളെയും മറ്റ് താരങ്ങളേയും നിരന്തരം വേഷം കെട്ടിച്ച് ഫാന്‍സുകാരെ മുന്നില്‍കണ്ട് പടച്ചുവിടുന്ന സിനിമകള്‍ മടുത്തു കഴിഞ്ഞാണ് പ്രേക്ഷകര്‍ പുതിയ ചില സൂചനകള്‍ക്ക് കണ്ണുകൊടുത്തത്.

അടുത്ത പേജില്‍

നവതരംഗത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന കെണിനവതരംഗത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന കെണി

Next »

« Previous

English summary
Beautifully tried to start a trend in Malayalam cinema by speaking in more bolder and open ways than ever before
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X