twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നവതരംഗത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന കെണി

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/malayalam-cinema-critics-still-considers-old-as-gold-2-105326.html">« Previous</a>

    പുതിയ തലമുറയേയും സാധാരണക്കാരേയും തൃപ്തിപെടുത്തുന്നുണ്ട് എന്നതിലപ്പുറം അത്ര പരിചിതമല്ലാത്ത ചില സ്വാതന്ത്യ്രബോധങ്ങള്‍ നവതരംഗ സിനിമകള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ശീലങ്ങള്‍ മാറി തുടങ്ങിയ സമൂഹത്തിന്റെ തകരാരുകള്‍ ആയിരിക്കാമിത്. എക്കാലത്തും മലയാളസിനിമ സൂക്ഷിച്ചുപോന്ന കപടസദാചാരം ഉടുപുടവയഴിക്കുന്ന കാഴ്ചകളോട് പുറം തിരിഞ്ഞ് നില്ക്കുന്നവര്‍ സ്വയം വിചിന്തനത്തിനു തയ്യാറാകണം.

    Trivandrum Lodge

    ബ്യൂട്ടിഫുള്‍, സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്തകാലത്ത്, 22 ഫീമെയില്‍ കോട്ടയം, റണ്‍ ബേബി റണ്‍, ട്രിവാന്‍ഡ്രം
    ലോഡ്ജ്, ..... തുടങ്ങിയ സിനിമകളെ മുന്‍നിര്‍ത്തിയാണ് വിമര്‍ശകന്‍ ഖണ്ഡം വീശുന്നത്. യുവതലമുറയുടെ കാഴ്ചക്കാരില്‍ നല്ല പങ്കിനും പുതുമയുടെ വര്‍ണ്ണക്കടലാസില്‍ അശ്‌ളീലത്തിന്റെ മേമ്പൊടിയോടെ പൊതിഞ്ഞു നീട്ടിയ സിനിമയിലെ രാഷ്ട്രീയവിരുദ്ധമായ കെണികളെ തിരിച്ചറിയാനായിട്ടുണ്ടാവില്ല.

    ഇതു നിര്‍മ്മിച്ച് പ്രേക്ഷകസമക്ഷം എത്തിച്ചവര്‍ക്കും ഇങ്ങനെ വിധ്വംസകമായ ഒന്നാണ് തങ്ങളുടെ കലാസൃഷ്ടിയിലൂടെ വിറ്റഴിക്കുന്നത് എന്ന ഗൂഢതന്ത്രവും ഇല്ല എന്നതാണ് സത്യം. കേരളീയ പൊതുബോധത്തില്‍ കാലം ഏല്പിച്ച അനുഭവങ്ങളുടെ പൊള്ളയായ കപടമായ തിരിച്ചറിവുകളുടെ നിഷ്‌കളങ്കമായ പ്രതിഫലനവും കൂടിയായിരിക്കാമിത്.

    രാഷ്ട്രീയം, സംസ്‌കാരം, ജാതി, മതം, കല തുടങ്ങിയ രംഗത്ത് കൃത്യമായ കച്ചവടബുദ്ധിയോടെ വിതക്കുകയും കൊയ്യുകയും ചെയ്തു
    പോരുന്ന ഒരു കൂട്ടം മുന്‍പേനടക്കുന്നവരുടെ ചെയ്തികളെ അന്ധമായി പിന്തുടരാന്‍ തയ്യാറാവാത്തതും പ്രത്യക്ഷത്തില്‍ അപകടകരം എന്നു തോന്നുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തത്തിന് ആക്കം കൂട്ടുന്നുണ്ട് പുതിയതലമുറ സിനിമകള്‍.

    സാള്‍ട്ട് ആന്റ് പെപ്പറില്‍ പര്‍ദ്ദയിട്ട് ബ്യൂട്ടിപാര്‍ലറില്‍ വരുന്നതിലൂടെ മുസ്‌ളീം മതവിഭാഗത്തേയും പര്‍ദ്ദ എന്ന (വിശുദ്ദ)
    വസ്ത്രത്തേയും അപമാനിക്കുകയാണ് എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന വിമര്‍ശകന്‍, ഒരു മുസ്‌ളീമിന്റെ സിനിമ മുസ്‌ളീം വിരുദ്ധമാകുന്നത് ഒരു ഹിന്ദു എഴുത്തുകാരന്‍ കണ്ടുപിടിച്ചിരിക്കുന്നു എന്നു പ്രഖ്യാപിക്കുമ്പോള്‍ ആരാണ് യഥാര്‍ത്ഥത്തില്‍ കപടനാവുന്നത്.

    സ്ത്രീ സ്വയം സൌന്ദര്യബോധത്തെ പൊലിപ്പിച്ചു നിര്‍ത്താന്‍ ആഗ്രഹിക്കുന്നവളും അത് പുരുഷനെ ആകര്‍ഷിക്കുന്നതില്‍ ആനന്ദം കൊള്ളുന്നവളുമാണെന്ന (സ്ത്രീ വിമോചകര്‍ ക്ഷമിക്കുക)യാഥാര്‍ത്ഥ്യത്തെ സവര്‍ണ്ണ ആണധികാരമായെടുത്ത് നവസിനിമയെ ഇത്തരത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടവിധം മേനിയുള്ളതാണോ വര്‍ത്തമാനകാല മലയാളസിനിമാഅവസ്ഥ.

    സിനിമയില്‍ മാത്രമല്ല ഇതര കലാസാംസ്‌ക്കാരിക വിനിമയരൂപങ്ങളിലെല്ലാം അപജയത്തിന്റെ വിലക്ഷണങ്ങള്‍ പ്രകടമാണ് അപ്പോള്‍ സിനിമയില്‍ കണ്ടുതുടങ്ങിയ മാറ്റങ്ങളെ അല്‍പ്പം പോലും പൊസിറ്റീവായി എടുക്കാതെ അടച്ചാക്ഷേപിക്കുന്ന രീതി ആരോഗ്യകരമായ വിമര്‍ശം അല്ല എന്ന് തീര്‍ത്തുപറയേണ്ടിവരുന്നു.

    ഭേദപ്പെട്ടത് എന്ന് ചൂണ്ടിക്കാണിക്കാനില്ലാത്തപ്പേള്‍ കിട്ടുന്നതിനെ വാഴ്ത്തിപ്പാടണമെന്നല്ല വാദം മറിച്ച് ഗുണപരമായ് വളര്‍ച്ചയിലേക്ക് നയിക്കാമായിരുന്നവയെ എയ്തുവീഴ്ത്തി ഇല്ലായ്മചെയ്യാം എന്ന ചിന്തയാണ് കൂടുതല്‍ അപകടകരം.

    എന്തായാലും നാനാഭാഗത്തുനിന്നും വര്‍ദ്ധിതവീര്യത്തോടെ മലയാളസിനിമയിലെ മാറ്റങ്ങളെ എതിര്‍ക്കുന്നവര്‍ ഭയപ്പാടിലാണ് എന്നത് തിരിച്ചറിയപ്പെടുന്നുണ്ട്, പലപരിണിതപ്രഞ്ജരും പുതിയവഴിക്കുള്ള യാത്ര പരിശീലിക്കുന്നുണ്ട് അധികം കാലതാമസമില്ലാതെ വിമര്‍ശകര്‍ ഈ വഴി വന്നുതുടങ്ങും അല്ലെങ്കില്‍ സിനിമ അനിവാര്യമായ പരാണാമഗുപ്തി നേടുകതന്നെചെയ്യും.

    <ul id="pagination-digg"><li class="previous"><a href="/news/malayalam-cinema-critics-still-considers-old-as-gold-2-105326.html">« Previous</a>

    English summary
    Beautifully tried to start a trend in Malayalam cinema by speaking in more bolder and open ways than ever before
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X