സംവിധായകന്‍ ഷാഫി അന്തരിച്ചു; കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം
മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകന്‍ ഷാഫി അന്തരിച്ചു. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടര്‍ന്ന് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും സംവിധായകന്റെ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാകുന്നത്. കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടി, സിപിഐഎം എംവി ഗോവിന്ദന്‍ അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി ഷാഫിയെ കണ്ടിരുന്നു.

വണ്‍മാന്‍ഷോ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി, 2 കണ്‍ട്രീസ്, മേക്കപ്പ് മാന്‍... തുടങ്ങി ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഷാഫി.


Click it and Unblock the Notifications