For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  By Aswathi
  |

  മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ചയും (09-15) കഴിഞ്ഞ. ഈ കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ പലതും സംഭവിച്ചു. ചില വിവാദങ്ങള്‍, ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍, ചില സന്തോഷ വാര്‍ത്തകള്‍, കാത്തിരുന്ന ചില ചിത്രങ്ങളുടെ ട്രെയിലറുകള്‍..അങ്ങനെ അങ്ങനെ കുറച്ച് കുറേ വിശേഷങ്ങള്‍ക്ക് ഇക്കഴിഞ്ഞ ഒരാഴ്ച സാക്ഷിയായി. അതിലേക്ക് ഒരെത്തി നോട്ടം നടത്താന്‍ നോക്കൂ...

  മമ്മൂട്ടി വീണ്ടും ദേശീയ പുരസ്‌കാരത്തിന്

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  ഏറ്റവും സന്തോഷമുള്ള വാര്‍ത്തയില്‍ നിന്ന് തുടങ്ങാം. ദേശീയ പുരസ്‌കാരത്തിനുള്ള ഫൈനല്‍ റൗണ്ട് ലിസ്റ്റില്‍ മമ്മൂട്ടി ഇടം പിടിച്ചു. മുന്നറിയിപ്പ് എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ വീണ്ടും ദേശീയ പുരസ്‌കാരത്തിന് പരിഗണിയ്ക്കാന്‍ അര്‍ഹനാക്കിയത്.

  ദിലീപ് രണ്ടാം കെട്ടിനൊരുങ്ങുന്നു

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  ദിലീപ് ഇനിയൊരു വിവാഹം കഴിയ്ക്കാന്‍ ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  2015ലെ വിജയവും-വിവാദവും

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  മലയാളത്തിലെ ഈ വര്‍ഷം ഹിറ്റായ ചിത്രങ്ങളെ കുറിച്ച് ലിബേര്‍ട്ടി ബഷീര്‍ നടത്തിയ പരമാര്‍ശമാണ് വിവാദമായത്. ഫയര്‍മാനും പിക്കറ്റ് 43 യും മിലിയും വിജയങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരുന്നത്. എന്നാല്‍ മൂന്ന് ചിത്രങ്ങളും വിജയമല്ലെന്ന ലിബേര്‍ട്ടി ബഷീറിന്റെ പ്രസ്താവന വിവാദത്തിന് വഴിവച്ചു.

  സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് താരങ്ങള്‍ പിന്മാറുന്നു

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് അവതരണത്തില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നതായ വാര്‍ത്ത. പകര്‍പ്പവകാശവില്‍പ്പനയ്ക്ക് അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം സംസ്ഥാനത്തെ സിനിമാ വ്യവസായത്തെ തകര്‍ക്കുന്നതാണെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ഗുരുതരമായി പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ കൂടുതല്‍ വിഷമത്തിലാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ടെത്തിയ്ക്കുന്നത്

  100 ഡെയ്‌സ് ഓഫ് ലവ്

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ 100 ഡെയ്‌സ് ഓഫ് ലവ്വിന്റെ ഓഡിയോ ലോഞ്ച് നടന്നു. കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. ഓഡിയോ ലോഞ്ചിന് ദിലീപ് മുഖ്യാതിഥിയായെത്തി. കൊച്ചി ലുമാളില്‍ വച്ചായിരുന്നു പരിപാടി

  സൂപ്പര്‍സ്റ്റാര്‍സിനൊപ്പം മഞ്ജു

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  ബിഗ് ബി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് കഴിഞ്ഞ ആഴ്ച ചര്‍ച്ചയായ മറ്റൊരു വിഷയം. തമിഴിലെയും ബോളിവുഡിലെയും, തെലുങ്കിലെയും കന്നടയിലെയും സൂപ്പര്‍സ്റ്റാര്‍സിനൊപ്പം കേരളത്തെ പ്രതിനിധീകരിച്ച് ചിത്രത്തിലുള്ളത് മഞ്ജുവാണ്. കല്യാണിന്റെ പുതിയ പരസ്യവുമായി ബന്ധപ്പെട്ടെടുത്ത ചിത്രമാണ്. അതേ സമയം ചിത്രത്തെ വിമര്‍ശിച്ച് കല്യാണിന് മുന്നില്‍ സമരം നടത്തുന്ന ചിലര്‍ രംഗത്ത് വന്നിരുന്നു.

  ആദ്യത്തെ പാട്ട്

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  100 ഡെയ്‌സ് ഓഫ് ലവ്വിലെ ആദ്യത്തെ പാട്ട് റിലീസ് ചെയ്തതും കഴിഞ്ഞ ആഴ്ചയാണ്. ഗോവിന്ദ് മേനോന്‍ ഈണം നല്‍കി വിജയ് യേശുദാസ് പാടിയ ഹൃദയത്തിന്‍ നിറമായി എന്ന പാട്ട് പെട്ടന്നാണ് യൂട്യൂബില്‍ ഹിറ്റായത്.

  ആഷിക് ചിത്രത്തില്‍ നിന്നും മഞ്ജു ഔട്ട്

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  പ്രതിഫലത്തെ ചൊല്ലിയുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ആഷിഖ് അബു സംവിധാനം ചെയ്യാനിരിക്കുന്ന റാണി പത്മിനി എന്ന ചിത്രത്തില്‍ നിന്നും മഞ്ജുവിനെ പുറത്താക്കി എന്ന വാര്‍ത്ത. ഒരു കോടി രൂപ മഞ്ജു പ്രതിഫലം ചോദിച്ചതിനെ തുടര്‍ന്നാണത്രെ നായികയെ മാറ്റിയത്.

  വടക്കന്റെ ട്രെയലര്‍

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  പ്രേക്ഷര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു വടക്കന്‍ സെല്‍ഫിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളി, മഞ്ജിമ മോഹന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരെ കേന്ദ്രകഥാപാത്രമാക്കി പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  ഇവന്‍ മര്യാദ രാമന്‍

  മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച സംഭവിച്ചത്?

  ജനപ്രിയ നായകന്‍ ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദ രാമന്റെ ട്രെയിലറും കഴിഞ്ഞ ആഴ്ച ഒടുവില്‍ റിലീസ് ചെയ്തു.

  English summary
  The second week of March (9-15) has been highly eventful for the Malayalam movie industry. M'town witnessed some huge controversies, shocking revelations by the actors, some much awaited trailer and audio releases etc
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X