മലയാളത്തിന് ജഗതിയില്ലാത്ത രണ്ട് വര്‍ഷങ്ങള്‍
ജഗതി ശ്രീകുമാര്‍ എന്ന സിനിമാക്കരുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്‍ വെള്ളിത്തിരയില്‍ നിന്ന് അകന്നിട്ട് ട് രണ്ട് വര്‍ഷം. കാറപകടത്തെത്തുടര്‍ന്ന് അഭിനയലോകത്തോട് താത്ക്കാലികമായി വിട പറഞ്ഞ ചിരിയുടെ തന്പുരാന്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആരാധകരും.
മലയാള സിനിമയില്‍ ജഗതിയ്ക്ക് മറ്റൊരു പകരക്കാരനില്ലെന്ന് പലതവണ മലയാളി മനസിലാക്കിയതാണ്. തിരുവനന്തപുരം പേയാട്ടുള്ള വീട്ടില്‍ ഓര്‍മ്മകളിലേയ്ക്കും ജീവിത്തിലേയ്ക്കും പിച്ച വച്ച് തുടങ്ങുകയാണ് ജഗതി ശ്രീകുമാര്‍
ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ ജഗതിയുടെ നഷ്ടം മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്നത് ദൗര്‍ഭാഗ്യ കരം തന്നെ. ജഗതിയുടെ വരവ് കാത്തിരിയ്ക്കുന്നവര്‍ക്കിടയില്‍ അമ്പിളിക്കല വീണ്ടും തെളിയുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. എങ്ങനെ മലയാളി മറക്കും ഈ ചിരിയുടെ തമ്പുരാനെ

ജഗതി തിരിച്ച് വരുന്നു?
തിരുവനന്തപുരത്തെ ജഗതിയില്‍ 1951 ല്‍ ജനിച്ചു. നാടാകാചാര്യന്‍ എന്‍ കെ ആചാരിയുടേയും പൊന്നമ്മാളിന്റെയും മകനായിട്ടായിരുന്നു ജനനം. കൊളെജ് വിദ്യാഭ്യാസം തിരുവനന്തപുരം മാര്‍ ഇവാനിയോസ് കൊളെജില്‍ നിന്നും

ജഗതി തിരിച്ച് വരുന്നു?
ആദ്യകാലത്ത് ജഗതി സിനിമയെ തേടി ചെന്നെങ്കില്‍ പിന്നീട് സിനിമ ജഗതിയെത്തേടിയെത്തുകയായിരുന്നു. ആയിരത്തിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. നരസിംഹത്തിലൂടെയാണ് അദ്ദേഹം ആയിരം സിനിമകള്‍ എന്ന അപൂര്‍വ്വ നേട്ടം കൗവരിയ്ക്കുന്നത്.

ജഗതി തിരിച്ച് വരുന്നു?
സിനിമയില്‍ ജഗതിയ്ക്ക് ഒരു പ്രത്യേക കാലം ഇല്ലായിരുന്നു. എല്ലാ കാലങ്ങളും ജഗതി തന്റേതാക്കി മാറ്റുകയായിരുന്നു. 2012 മാര്‍ച്ച് 10 ല്‍ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് വച്ച് കാറപകടം ഉണ്ടായത്.

ജഗതി തിരിച്ച് വരുന്നു?
ജഗതി ശ്രീകുമാര്‍ ഇല്ലാതെ മലയാള സിനിമയില്‍ രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയി

ജഗതി തിരിച്ച് വരുന്നു?
നിലവാരമില്ലാത്ത കോമഡി പ്രകടനങ്ങള്‍ക്കിടയിലാണ് ജഗതിയെപ്പോലുള്ള താരങ്ങളെ മലയാളി ഓര്‍ക്കുന്നത്

ജഗതി തിരിച്ച് വരുന്നു?
തന്റെ സിനിമകള്‍ കണ്ടും കേട്ടും പുതിയ ജീവിതത്തിലേക്ക് തിരിച്ച് വരികയാണ് ജഗതി ശ്രീകുമാര്‍. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇടപെട്ട് ജഗതിയെ ഗീതാഞ്ജലിയുടെ ഷൂട്ടിംഗ് സെറ്റില്‍ എത്തിച്ചിരുന്നു

ജഗതി തിരിച്ച് വരുന്നു?
അടുത്തിടെ വീല്‍ച്ചെയറില്‍ നിന്ന് വീണും ജഗതിയ്ക്ക് പരിക്കേറ്റിരുന്നു

ജഗതി തിരിച്ച് വരുന്നു?
ശോഭയാണ് ജഗതിയുടെ ഭാര്യ. രാജ്കുമാര്‍, പാര്‍വ്വതി എന്നിവരാണ് മക്കള്‍. കല എന്നൊരു സ്ത്രീയില്‍ ജഗതിയ്ക്ക് പിറന്ന മകളാണ് ശ്രീലക്ഷ്മി. കലയെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും ശ്രീലക്ഷ്മിയെ മകളായി അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്.

ജഗതി തിരിച്ച് വരുന്നു?
കിലുക്കത്തിലെ നിശ്ചല്‍, താളവട്ടത്തിലെ നാരയണന്‍, മീശമാധവനിലെ കൃഷ്ണവിലാസത്തില്‍ ഭഗീരഥന്‍ പിള്ള, പഴശ്ശിരാജയിലെ കണാര മേനോന്‍, മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലെ ജയകൃഷ്ണന്‍, പൂക്കാലം വരവായി എന്ന ചിത്രത്തിലെ ചെറുകുന്നത്ത് ഭാസ്‌ക്കരന്‍ പിള്ള എന്നിങ്ങനെ എത്രയോ നല്ല കഥാപാത്രങ്ങള്‍ എത്രയോ നല്ല ചിത്രങ്ങള്‍

ജഗതി തിരിച്ച് വരുന്നു?
മലയാള സിനിമയിലേക്ക് ജഗതി ശ്രീകുമാര്‍ സജീവമാകുന്നത് കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ജഗതി തിരികെ വരുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാനാണ് ഓരോ മലയാളിയ്ക്കും ഇഷ്ടം


Click it and Unblock the Notifications