മലയാള സിനിമ പരാജയപ്പെടാന്‍ കാരണമെന്താവും?
മലയാള സിനിമയ്ക്ക് കഷ്ടകാലമാണെന്ന് പറയാതിരിക്കാന്‍ വയ്യ. രണ്ട് മാസവും പതിനൊന്ന് ദിവസവും പിന്നിടുന്ന ഈ വര്‍ഷം ആകെ മൊത്തം 32 സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്തു. അതിലെത്ര സിനിമകളെ കുറിച്ച് നിങ്ങള്‍ക്കറിയാം? പേര് പോലും അറിയാത്ത ഒത്തിരി ചിത്രങ്ങള്‍ വന്ന പോയതു പോലും ആറും അറിഞ്ഞില്ല.
മുപ്പത്തിരണ്ട് ചിത്രങ്ങളില്‍ ആകെ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ഇതുവരെ മലയാള സിനിമയുടെ മാനം പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. തമിഴ് സിനിമയുടെ കുത്തൊഴുക്കൊ കണ്ടാണെന്ന് വെറുതെ ന്യായീകരിക്കാന്‍ ശ്രമിക്കാം എന്നല്ലാതെ അതൊന്നുമല്ല സത്യമെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. താരസമ്പന്നതയും നിര്‍മാണച്ചെലവും നോക്കാതെ നല്ല സിനിമകളെ അംഗീകരിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകര്‍.

ഇനി കാരണം അന്വേഷിച്ച് പോകുകയാണെങ്കില്‍ ഒന്നിലും രണ്ടിലുമൊന്നും നില്‍ക്കില്ല. അന്യഭാഷ ചിത്രങ്ങളുടെ കടന്നു കയറ്റം മാറ്റി നിര്‍ത്താം. കാലത്തിനനുസരിച്ച മാറ്റം കഥയില്‍ വരുന്നു എന്നല്ലാതെ അവതരണത്തിലെ പുതുമയില്ലായ്മ വലിയ പരാജയമാണ്. ന്യൂ ജനറേഷന്‍ സ്റ്റൈലുകള്‍ അംഗീകരിക്കാം, പക്ഷെ സിനിമയില്‍ അതധികം ആയാല്‍ സഹിച്ചിരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പക്ഷക്കാരുമുണ്ട്. എല്ലാ തരം ആസ്വദാകരെയും പിടിച്ചിരുത്താന്‍ അത്തരം ചിത്രങ്ങള്‍ക്ക് കഴിയില്ല.
എല്ലാം തെറ്റുകളും അങ്ങനെ സിനിമാകാര്‍ക്കു മേല്‍ മാത്രം അടിച്ചു കയറ്റാന്‍ വരട്ടെ. മലയാള സിനിമ നന്നായിരിക്കണം എന്നാഗ്രഹിയ്ക്കുന്ന പ്രേക്ഷകര്‍ എന്താണ് ചെയ്യുന്നത്?. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകള്‍ വലിയ വെല്ലുവിളിയാണ് സിനിമാ ലോകത്തിന് ഉയര്‍ത്തുന്നത്. ഫസ്റ്റ് ഷോ കണ്ട് വന്ന ഒരാള്‍ തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന നിലയ്ക്ക് സിനിമ മോശമെന്ന് പറഞ്ഞാല്‍, അത് ഏറ്റുപിടിയ്ക്കാന്‍ ഒരുകൂട്ടരുണ്ടാകും. അല്ലാതയുമുണ്ട് കാരണങ്ങള്‍ ഒത്തിരി.


Click it and Unblock the Notifications











