ഒരു നടിയായി എന്നെ വളര്‍ത്തിയത് മലയാള സിനിമയാണ്: റായി ലക്ഷ്മി
ശോഭന മുതല്‍ ഇപ്പോള്‍ ജനനി അയ്യരുവരെ തെന്നിന്ത്യയില്‍ നിന്നെത്തിയ നടിമാര്‍ക്ക് നല്ല സ്വീകരണമാണ് കേരളക്കര നല്‍കിയത്. മലയാളം അങ്ങനെ അറിയില്ലെങ്കിലും ലക്ഷ്മി മേനോന്‍ എന്ന റായ് ലക്ഷ്മിയ്ക്ക് മലയാളത്തോടെന്നും ഒരു കടപ്പാടുണ്ട്. ഒരു നടിയെന്ന നിലയില്‍ തന്നെ വളര്‍ത്തിയതിന്റെ എല്ലാ ക്രെഡിറ്റും റായ് ലക്ഷ്മി മലയാള സിനിമയിക്ക് തന്നെ നല്‍കും.
മലയാള സിനിമയാണ് എന്നെ ഒരു നടിയായി വളര്‍ത്തിയത്. 2005 ല്‍ ആണ് ഞാന്‍ തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വന്നത്. 2007 മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 12 സിനിമയോളം ചെയ്തു. അതിലേറെയും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം. നാല് സിനിമകള്‍ മമ്മൂട്ടിയ്‌ക്കൊപ്പവും അഞ്ചെണ്ണം മോഹന്‍ലാലിനൊപ്പവും. എല്ലാം മികച്ച വേഷങ്ങള്‍. മറ്റു ഭാഷകളില്‍ ചെയ്തതധികവും ഗ്ലാമര്‍ വേഷങ്ങളായിരുന്നു- ലക്ഷ്മി പറയുന്നു.

എന്ന് കരുതി ഗ്ലാമര്‍ റോളുകള്‍ മോശമാണെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല കേട്ടോ. പക്ഷെ നായികാ പ്രാധാന്യമില്ലാത്ത വേഷങ്ങളായിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ തേടി വന്നു. ഒരു നടിയെന്ന നിലയില്‍ എന്നെ ഉപയോഗിച്ചത് മലയാള സിനിമയാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയാണ് എന്നെ ഒരു നടിയായി വളര്‍ത്തിയതെന്ന് നിസംശയം പറായമെന്ന് റായി ലക്ഷ്മി പറഞ്ഞു.
അതില്‍ പ്രാധാന്യം മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലാണെന്നും ലക്ഷ്മി പറയുന്നു. അവര്‍ക്കൊപ്പമുള്ള അഭിനയം ഒട്ടേറെ ഗുണം ചെയ്തു. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന രാജാധിരാജയിലാണ് അഭിനയിക്കുന്നത്. തനിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് തന്റേതെന്നും റായി ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications