കായംകുളം കൊച്ചുണ്ണിയെ കളിയാക്കി എഫ്ബി പോസ്റ്റ്! വിമര്‍ശനം വന്നപ്പോള്‍ സംവിധായകന്റെ പ്രതികരണമിങ്ങനെ

By Midhun Raj

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. നിവിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായി റിലീസ് ചെയ്ത കൊച്ചുണ്ണിക്ക് ആദ്യ ദിനം മുതല്‍ക്കുതന്നെ ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ചരിത്ര പശ്ചാത്തലത്തിലുളള സിനിമ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലായിരുന്നു ഒരുക്കിയിരുന്നത്.

കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിക്കാനുളള കുതിപ്പിലാണുളളത്. ചിത്രം കണ്ട പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങളായിരുന്നു കൊച്ചുണ്ണിയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ പറഞ്ഞിരുന്നത്. അതേസമയം കായംകുളം കൊച്ചുണ്ണിയെ കളിയാക്കി ഒരു സംവിധായകന്‍ ഇട്ട പോസ്റ്റ് വൈറലായിരുന്നു. കായംകുളം കൊച്ചുണ്ണിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു സംവിധായകന്‍ വ്യാസന്‍ കെപി രംഗത്തെത്തിയിരുന്നത്.

കൊച്ചുണ്ണിയെ കളിയാക്കി സംവിധായകന്‍

കൊച്ചുണ്ണിയെ കളിയാക്കി സംവിധായകന്‍

തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ആയിരുന്നു കായംകുളം കൊച്ചുണ്ണിക്കെതിരെ വിമര്‍ശനവുമായി സംവിധായകനായ വ്യാസന്‍ കെപി രംഗത്തെത്തിയിരുന്നത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമര്‍ശനവുമായി സംവിധായകന്‍ എത്തിയിരുന്നത്. മമ്മൂട്ടിയുടെ പഴശ്ശിരാജ വീണ്ടും കാണുമ്പോള്‍ ചില സിനിമകളെ ഒകെ എടുത്തു കിണറ്റിലിടാന്‍ തോന്നുവെന്നായിരുന്നു വ്യാസന്‍ പോസ്റ്റിട്ടത്. ഇത് മോഹന്‍ലാലിന്റെ ആരാധകരെ കാര്യമായി ചൊടിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു വ്യാസന്റെ പേരിലുളള ഫേസ്ബുക്ക് പോസ്റ്റ് കാണപ്പെട്ടിരുന്നത്.

സംവിധായകന്റെ പ്രതികരണം

സംവിധായകന്റെ പ്രതികരണം

പോസ്റ്റിനെതിരെ കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നതോടെ വ്യാസന്‍ കെപി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നായിരുന്നു ഇദ്ദേഹം തുടര്‍ന്ന് പറഞ്ഞത്. വ്യാസന്റെ പോസ്റ്റിനു താഴെ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാല വന്നതോടെയാണ് ഒടുവില്‍ പ്രതികരണവുമായി സംവിധായകന്‍ എത്തിയിരുന്നത്. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ഇദ്ദേഹം അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

കൊച്ചുണ്ണിയുടെ മുന്നേറ്റം

കൊച്ചുണ്ണിയുടെ മുന്നേറ്റം

അതേസമയം റിലീസ് ചെയ്ത് ഒരാഴ്ചയിലേക്ക് എത്തുമ്പോള്‍ നിറഞ്ഞ സദസുകളില്‍ തന്നെയാണ് കായംകുളം കൊച്ചുണ്ണി ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. റിലീസ് ചെയ്ത മിക്ക കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ഷോകള്‍ ചിത്രത്തിന് ധാരാളമായി ലഭിച്ചിരുന്നു. 350ഓളം സ്‌ക്രീനുകളിലായിട്ടായിരു ന്നു ചിത്രം ആദ്യ ദിനം പ്രദര്‍ശനത്തിനെത്തിയിരു ന്നത്. 1700ഓളം പ്രദര്‍ശനങ്ങളായിരുന്നു ഈ സ്ക്രീനുകളില്‍ ചിത്രത്തിന്റെതായി നടത്തിയിരുന്നത്.

50കോടി ക്ലബിലേക്ക് കുതിക്കുന്നു

50കോടി ക്ലബിലേക്ക് കുതിക്കുന്നു

ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രം തുടര്‍ന്ന് ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സ്ഥിരത നിലനിര്‍ത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ട് 25 കോടി ക്ലബില്‍ എത്തിയ ചിത്രം പിന്നീട് കുതിപ്പ് തുടര്‍ന്നിരുന്നു. അഞ്ച് ദിവസം കൊണ്ട് 34 കോടി കളക്ഷനായിരുന്നു ചിത്രം നേടിയിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്കകം ചിത്രം അമ്പത് കോടി ക്ലബിലേക്ക് എത്തുമെന്നാണ് സിനിമാ പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ചിത്രം 100 കോടി ക്ലബിലേക്ക് എത്തുമോയെന്നും എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

നിവിന്റെ കരിയര്‍ ബെസ്റ്റ്

നിവിന്റെ കരിയര്‍ ബെസ്റ്റ്

കൊച്ചുണ്ണിയിലെ ചില രംഗങ്ങളില്‍ നിവിന്‍ വിസ്മയിപ്പിച്ചെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. നിവിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നുകൂടിയാണ് കൊച്ചുണ്ണി. ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് താരം നടത്തിയിരിക്കുന്നത്. പ്രണയ നായകനില്‍ നിന്നും കരുത്തുറ്റ കഥാപാത്രങ്ങളിലേക്കുളള നിവിന്റെ ഒരു മാറ്റം കൂടിയാണ് കായംകുളം കൊച്ചുണ്ണി. ഇതുവരെയുളള സിനിമകളില്‍ നിന്നും മാറി വേറിട്ടൊരു അഭിനയ പ്രകടനം തന്നെയാണ് ചിത്രത്തില്‍ താരം നടത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X