»   » ഓട്ടന്‍തുള്ളല്‍ കലാകാരനായി ഇന്ദ്രന്‍സ്, ആളൊരുക്കത്തിന്റെ ടീസര്‍!!

ഓട്ടന്‍തുള്ളല്‍ കലാകാരനായി ഇന്ദ്രന്‍സ്, ആളൊരുക്കത്തിന്റെ ടീസര്‍!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആളൊരുക്കം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഓട്ടംതുള്ളലുകാരനായ പപ്പുപിഷാരടിയുടെ ഓര്‍മ്മയില്‍ നിന്നുള്ള അനുഭവങ്ങളാണ് ടീസറില്‍. ഏറെ പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിലേതെന്നും പറയുന്നു.

കലാമണ്ഡലത്തില്‍ നിന്നും വിദഗ്ദരായ കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടം തുള്ളല്‍ അഭ്യസിക്കുന്നത്. കലാഭവന്‍ നാരായണന്‍കുട്ടിയും ടീസറില് ഇന്ദ്രന്‍സിനൊപ്പമുണ്ട്.


ഈ ഹരം റിയാലിറ്റിയോ, ലിപ് ലോക് സീന്‍ പുറത്ത് വിട്ട വീഡിയോ!


ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


indrns

സാംലാല്‍ പി തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. റോണി റാഫേലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോളിവുഡ് മൂവിസിന് വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മിക്കുന്നത്.


English summary
Malayalam film Alorukkam teaser out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam