»   » സുരേഷ് ഗോപിയുടെ അറം പറ്റിയ വാക്കോ, ജയസൂര്യ സെറ്റില്‍ കുഴഞ്ഞു വീണു!

സുരേഷ് ഗോപിയുടെ അറം പറ്റിയ വാക്കോ, ജയസൂര്യ സെറ്റില്‍ കുഴഞ്ഞു വീണു!

Posted By: Sanviya
Subscribe to Filmibeat Malayalam

കഥാപാത്രം ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ എന്ത് ത്യാഗവും ചെയ്യുന്ന നടനാണ് ജയസൂര്യ. ശരീരത്തിന് ഭാരം കുറയ്ക്കണോ, ഭാരം കൂട്ടണോ സംവിധായകന്‍ പറയുന്ന പോലെ അഭിനയിക്കാന്‍ ജയസൂര്യ മടി കാണിക്കാറില്ല.

ജസൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ അവര്‍ഡ് നോമിനേഷന്‍ നേടി കൊടുത്ത ചിത്രമായിരുന്നു അപ്പോത്തിക്കിരി. 2014ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് മാധവ് രാമദശനാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം.

സുബിന്‍ ജോസഫിന് വേണ്ടി

സുബിന്‍ ജോസഫ് എന്ന രോഗിയായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ചത്. ചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയാണെന്ന് വേണം പറയാന്‍.

സുരേഷ് ഗോപി പറഞ്ഞു

സിനിമയില്‍ അഭിനയിക്കുന്നത് പോലെ തന്നെ ഒരു രോഗിയെ പോലെയാണ് ചിത്രത്തിന്റെ ലൊക്കേഷനിലും ജയസൂര്യ പെരുമാറിയിരുന്നതത്രേ. അത് കണ്ട് സുരേഷ് ഗോപി പറഞ്ഞു. എന്റെ ജയ നീ കഥാപാത്രത്തില്‍ നിന്ന് ഇറങ്ങൂ. അല്ലെങ്കില്‍ പണിയാകും.

അതുപോലെ തന്നെ

സുരേഷ് ഗോപി പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ജയസൂര്യ സെറ്റില്‍ കുഴഞ്ഞു വീണു. ഷൂഗര്‍ കുറഞ്ഞതായിരുന്നു കാരണം.

ഭാരം കുറച്ചു

ചിത്രത്തിലെ സുബിന്‍ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജയസൂര്യ 13 കിലോ ഭാരം കുറച്ചിരുന്നു.

കഥാപാത്രങ്ങള്‍

സുരേഷ് ഗോപി, ജയസൂര്യ, അഭിരാമി, മീരനന്ദന്‍, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Malayalam film Appothecary.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam