For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രളയത്തെ അതിജീവിച്ച് മലയാള സിനിമയും! മമ്മൂട്ടിയും പൃഥ്വിയും ട്രാക്കില്‍! അണിയറനീക്കം ശക്തം!

  By Nimisha
  |
  മുടങ്ങിയ ചിത്രങ്ങൾ ഷൂട്ടിങ് പുനരാരംഭിച്ചു | filmibeat Malayalam

  പ്രളയക്കെടുതിയെത്തുടര്‍ന്ന് വന്‍നാശനഷ്ടങ്ങളാണ് സംഭവിച്ചത്. അതിജീവനത്തിന്റെ പാതയിലാണിപ്പോള്‍ കേരളം. കേരളത്തെ രക്ഷിക്കുകയെന്ന ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സിനിമാലോകവും എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകളെത്തിച്ചും ക്യാംപുകളിലേക്ക് അവശ്യ വസ്തുക്കളും മരുന്നുകളുമെത്തിക്കാനൊക്കെ താരങ്ങള്‍ മുന്നിലുണ്ടായിരുന്നു. ആര്‍ത്തലച്ച് പെയ്യുന്ന മഴ കാരണം പല സിനിമകളുടെയും ചിത്രീകരണം നീട്ടി വെച്ചിരുന്നു. ഓണത്തിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമകളുടെ റിലീസും മാറ്റിവെച്ചിരുന്നു.

  അധോലോകവും ലവേഴ്‌സ് കോര്‍ണറുമാണ് ബിഗ് ബോസിലെ ഗെയിം പ്ലാന്‍! തന്ത്രശാലികള്‍ പേര്‍ളിയും സാബുവും!

  കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തവണത്തെ മഴ സമ്മാനിച്ചത്. ഷെഡ്യൂള്‍ ചെയ്തത് പ്രകാരമുള്ള ചിത്രീകരണം നടക്കാതിരുന്നതും റിലീസ് മാറ്റിയതുമൊക്കെയാണ് തിരിച്ചടിയായത്. പതിവിന് വിപരീതമായി മുന്‍നിര താരങ്ങളുടെ റിലീസുകളില്ലാത്ത ഓണം കൂടിയാണ് കഴിഞ്ഞുപോയത്. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ടൊവിനോ തോമസിന്റെ തീവണ്ടി, ബിജു മേനോന്റെ പടയോട്ടം, ഫഹദ് ഫാസിലിന്റെ വരത്തന്‍ തുടങ്ങിയ സിനിമകളായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥ, പൃഥ്വിരാജിന്റെ ലൂസിഫര്‍, മമ്മൂട്ടിയുടെ മധുരരാജ, ചാക്കോച്ചന്റെ ജോണി ജോണി യേസ് അപ്പ, സൗബിന്റെ അമ്പിളി തുടങ്ങിയ സിനിമകളുടെ ചിത്രീകരണം മാറ്റിവെച്ചിരുന്നു. നാളുകള്‍ക്ക് ശേഷം സിനിമകളുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളുടെ പ്രമോഷന്‍ വര്‍ക്കുകളും തകൃതിയായി നടക്കുകയാണ്.

  അതിജീവനത്തിന്റെ പാതയില്‍

  അതിജീവനത്തിന്റെ പാതയില്‍

  ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമായി നിരവധി പേര്‍ക്കാണ് തങ്ങളുടെ വീടും സമ്പാദ്യവും ഉപജീവന മാര്‍ഗവുമൊക്കെ നഷ്ടപ്പെട്ടത്. ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വസവുമായാണ് പലരും ക്യാംപുകളിലേക്കെത്തിയത്. ഒരായുസ്സിന്റെ സമ്പാദ്യവും പ്രിയപ്പെട്ട സാധനങ്ങളുമൊക്കെ മഴയ്‌ക്കൊപ്പം ഒഴുകിപ്പോവുമ്പോള്‍ നോക്കിനില്‍ക്കാനെ പലര്‍ക്കും കഴിഞ്ഞിരുന്നുള്ളൂ. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും മിക്കവരും വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ചുരുക്കം ചില സ്ഥലങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ജനങ്ങളെല്ലാം ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയും അതിജീവനത്തിന്റെ വഴിയിലാണ്. പാതിവഴിയില്‍ നിര്‍ത്തിവെച്ചതും മാറ്റിവെച്ചതുമായ കാര്യങ്ങളെല്ലാം ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്.

   ലൂസിഫര്‍ പുനരാരംഭിച്ചു

  ലൂസിഫര്‍ പുനരാരംഭിച്ചു

  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ ലൂസിഫറിന്റെ ചിത്രീകരണം മഴയെത്തുടര്‍ന്ന് മാറ്റി വെച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് നടക്കുന്ന ചിത്രീകരണത്തില്‍ പ്രധാന താരങ്ങളെല്ലാം എത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ് തുടങ്ങിയവരൊക്കെ ഇപ്പോള്‍ പൃഥ്വിരാജിന്റെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

   മമ്മൂട്ടി മധുരരാജയിലേക്കെത്തി

  മമ്മൂട്ടി മധുരരാജയിലേക്കെത്തി

  വൈശാഖ് ചിത്രമായ മധുരാരാജയുടെ ചിത്രീകരണം നേരത്തെ തുടങ്ങിയിരുന്നു. തെലുങ്ക് സിനിമയായ യാത്രയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ മമ്മൂട്ടി ആഗസ്റ്റ് പകുതിയോടെയേ ചിത്രത്തിലേക്കെത്തൂവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മഴക്കെടുതിയെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് വെച്ച് നിര്‍ത്തിയിരുന്നു. അടുത്തിടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്. രാജയാവാനായി മമ്മൂട്ടിയും എത്തിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മാറ്റി വെച്ച സിനിമകള്‍ തിയേറ്ററിലേക്ക്

  മാറ്റി വെച്ച സിനിമകള്‍ തിയേറ്ററിലേക്ക്

  ഉത്സവ സീസണുകള്‍ ലക്ഷ്യമാക്കിയാണ് പല താരങ്ങളും സിനിമയൊരുക്കാറുള്ളത്. ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടം നടക്കേണ്ട സമയമായിരുന്നു കഴിഞ്ഞുപോയത്. മമ്മൂട്ടിയും യുവതാരങ്ങളും തമ്മിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറേണ്ടിയിരുന്നത്. എന്നാല്‍ മഴ വില്ലനായെത്തിയപ്പോള്‍ റിലീസുകളെല്ലാം മാറ്റുകയായിരുന്നു. ഓണം ലക്ഷ്യമാക്കി റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രങ്ങളെല്ലാം സെപ്റ്റംബറില്‍ തിയേറ്ററുകളിലേക്കെത്തും. കായംകുളം കൊച്ചുണ്ണിയും തീവണ്ടിയും പടയോട്ടവും വരത്തനും ഡ്രാമയുമുള്‍പ്പടെ നിരവധി സിനിമകളാണ് റിലീസിങ്ങിനൊരുങ്ങുന്നത്.

  ചര്‍ച്ചകളും പ്രമോഷനും സജീവം

  ചര്‍ച്ചകളും പ്രമോഷനും സജീവം

  ഇടക്കാലത്ത് നിര്‍ത്തി വെച്ചിരുന്ന പരിപാടികളെല്ലാം ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളുടെ പ്രമോഷനും ചര്‍ച്ചകളുമൊക്കെയായി സിനിമാലോകം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോള്‍. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. റായ് ലക്ഷ്മിയും അനു സിത്താരയുമുള്ള മനോഹരമായ ഗാനമായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പല സുപ്രധാന വിവരങ്ങളും കൈമാറുന്നത്.

  പുതിയ പ്രഖ്യാപനങ്ങളും

  പുതിയ പ്രഖ്യാപനങ്ങളും

  നിലവിലെ ചിത്രങ്ങള്‍ മാത്രമല്ല സിനിമാപ്രേമികളെ ഒന്നടങ്കം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി പ്രഖ്യാപനങ്ങളും അരങ്ങേറിയിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ സിനിമയില്‍ കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് നായികാനായകന്‍മാരായെത്തുന്നത്. മലയാള സിനിമയിലെ മികച്ച ഹാസ്യ താരങ്ങളിലൊരാളായ ഹരിശ്രീ അശോകന്‍ സംവിധായകനാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസമാണ്. പൂര്‍വ്വാധികം ശക്തിയോടെ മലയാള സിനിമ തിരിച്ചുവരികയാണ്. റിലീസുകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  English summary
  Malayalam film is on track
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X