ബാല്യകാലസഖിയുടെ ട്രെയിലര്‍ എത്തി
പുസ്‌കങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ ബഷീറിന്റെ മജീദിനെയും സുഹറയെയും വെള്ളിത്തിരയിലെത്തുന്നതും കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാല സഖിയ്ക്ക വേണ്ടി ഇനിയുമധികം കാത്തിരിക്കേണ്ട. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വൈകാതെ മജീദും സുഹറയുമിങ്ങെത്തും.
കഥയിലെ നായകനായ മജീദിന്റെ ജീവിതത്തിലെ അഞ്ച് കാലഘട്ടങ്ങളെ കുറിക്കാന്‍ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മജീദിന്റെ സുഹറയായി ഇഷ തല്‍വാറും വേഷമിടുന്ന ചിത്രത്തില്‍ മീനയാണ് മറ്റൊരു പ്രധാന കഥാപാത്രം. കൂടാതെ നാടക രംഗത്തുനിന്ന് മുപ്പത്തിയഞ്ചോളം കലാകാരന്മാര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാടകരംഗത്ത് വ്യക്തമുന്ദ്ര പതിപ്പിച്ച പ്രമോദ് പയ്യന്നൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാല്യകാല സഖി എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിന്റെ സംഗീതമാണ് മറ്റൊരു പ്രതീക്ഷ. ഉര്‍ദു കവി സെയ്ഖ്, ഗസല്‍ ഗായകന്‍ ഉസ്താദ് ഫയാസ് ഖാന്‍, ഒഎന്‍വി കുറിപ്പ്, സുനില്‍ ഞെളിയത്ത്, വേണു കൊല്‍ക്കത്ത, രാഘവ് ചാറ്റര്‍ജി എന്നിങ്ങനെ വിവിധ പ്രതിഭകളുടെ സ്പര്‍ശത്തോടെയാണ് ബാല്യകാലസഖിയിലെ സംഗീതം പൂര്‍ണമാകുന്നത്.
മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട എന്നിങ്ങനെ മികച്ച സാഹിത്യസൃഷ്ടികളില്‍ നിന്നും പിറവിയെടുത്ത ചിത്രങ്ങളിലെല്ലാം മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുകളും കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാല്യകാലസഖിയും അതേ ഗണത്തില്‍പ്പെട്ട ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ലിവിന്‍ ആര്‍ട് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി മൊഹ്‌സിന്‍, സജീബ് ഹാഷീം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.
<center><iframe width="100%" height="315" src="//www.youtube.com/embed/EI30mlW31BM" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











