റെക്കോര്‍ഡ് കളക്ഷനുമായി ചാര്‍ലി മുന്നേറുന്നു
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദുല്‍ഖര്‍-മാര്‍ട്ടിന്‍ പ്രകാട്ട് കൂട്ടുക്കെട്ടിലെ ചാര്‍ലി. എന്നാല്‍ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. മികച്ച പ്രതികരണവുമായി ചാര്‍ലി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിയ്ക്കുന്നു. ആദ്യ ദിവസം തന്നെ 2 കോടി ബോക്‌സ് ഓഫീസില്‍ നേടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രകാട്ടും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ ചിത്രങ്ങളില്‍ കണ്ട് വന്ന സ്ഥിരം സ്വഭാവത്തെ ചാര്‍ലിയില്‍ നിന്ന് പൂര്‍ണമായും ഒഴുവാക്കിയിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രകാട്ട് എന്ന സംവിധാനയകന്റെ പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് ചാര്‍ലി എന്ന ചിത്രം.

ഫൈന്‍ഡിങ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കര്‍, ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രകാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രംം നിര്‍മ്മിച്ചിരിക്കുന്നത്. ബാഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആറും മാര്‍ട്ടിന്‍ പ്രകാട്ടും ചേര്‍ന്നാണ്.
ഉണ്ണി ആര്‍, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സീത, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, രഞ്ജി പണിക്കര്‍, ജോയ് മാത്യൂ, കല്പന എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ എടുത്ത് പറയാവുന്ന ഒന്നാണ് ജോമോന്‍ ടി ജോണിന്റെ ക്യാമറ വര്‍ക്ക്.


Click it and Unblock the Notifications











