ജീത്തു ജോസഫിന്റെ ദൃശ്യം ശ്രീലങ്കയിലേക്ക്
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലെ ഒന്നാണ്. ചിത്രം തമിഴ്,ഹിന്ദി,തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും വമ്പന്‍ വിജയം നേടുകെയും ചെയ്തു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത. ചിത്രം ശ്രീലങ്കന്‍ സിനിമയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. ഹരിചന്ദ്ര സംവിധാനം ചെയ്ത ശ്രീലങ്കന്‍ സംവിധായകന്‍ ചെയ്യാര്‍ രവിയാണ് ദൃശ്യം റീമേക്ക് ചെയ്യുന്നതത്രേ.

കൂടാതെ പ്രശസ്ത നടന്‍ ജാക്‌സണ്‍ ആന്റണിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം മീന, ആശ ശരത്, അന്‍സിബ, സിദ്ദിഖ് എന്നിവരാണ് മറ്റ് കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചത്.
തമിഴില്‍ പാപനാശം എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമലഹാസന്‍ നായകനായി എത്തി. ഹിന്ദിയില്‍ അജയ് ദേവ്ഗണാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.


Click it and Unblock the Notifications