മലയാള സിനിമാ ചെലവ് 10 കോടി കടക്കുന്നു
മലയാള സിനിമയുടെ നിര്‍മാണചെലവ് കുത്തനെ ഉയരുകയാണ്. ഉയരുന്നു എന്നതിലേറെ സംവിധായകരും നിര്‍മാതാക്കളുംതാരങ്ങളും ഉയര്‍ത്തുകയാണ് എന്നു പറയാം. പത്തുകോടി രൂപ ചെലവില്‍ നാലു ചിത്രമാണ് മലയാളത്തില്‍ ചിത്രീകരിക്കുന്നത്. ഇതുവരെ അഞ്ചുകോടി രൂപയായിരുന്നു മിക്ക സൂപ്പര്‍താര ചിത്രങ്ങളുടെയും നിര്‍മാണ ചെലവ്. യുവതാരങ്ങളുടെ ചിത്രങ്ങള്‍ മൂന്നര കോടിയുടെയും. എന്നാല്‍ സെറ്റിടാന്‍ തന്നെ ലക്ഷങ്ങള്‍ ചെലവിട്ട് ധൂര്‍ത്തിലേക്കു നീങ്ങുകയാണ് മലയാള സിനിമ.
വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സ്, കമലിന്റെ മകന്‍ ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ്, മോഹന്‍ലാലിന്റെ ലൈല ഓ ലൈല, ദിലീപിന്റെ മര്യാദ രാമന്‍ എന്നിവയാണ് പത്തുകോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ചിത്രങ്ങള്‍. മോഹന്‍ലാലിന്റെ ഏറ്റവും പണം ചെലവിട്ടു നിര്‍മിച്ച പെരുച്ചാഴിക്കു പോലും എട്ടുകോടി രൂപ മാത്രമേ ആയുള്ളൂ.

കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരെ നായകരാക്കി വൈശാഖ് സ ംവിധാനം ചെയ്യുന്ന കസിന്‍സിന്റെ സെറ്റിനു മാത്രം കോടി രൂപയോളം വരും. യാത്രാമൂവിയായ ചിത്രത്തിന് യാത്രയ്ക്കു മാത്രമാണ് കൂടുതല്‍ ചെലവു വരുന്നത്.
ബാംഗ്ലൂരില്‍ സെറ്റിട്ടിരിക്കുന്ന ജുനൂസിന്റെ ചിത്രത്തില്‍ ദുല്‍ക്കറാണ് നായകന്‍. നിത്യ മേനോന്‍ നായികയും. അടുത്തിടെ ബാംഗഌരില്‍ ചിത്രീകരിച്ചിരുന്ന ഹായ് അയാം ടോണിയുടെ സെറ്റിനും ഒരു കോടി രൂപയോളം ചെലവു വന്നിരുന്നു.
മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്ന ലൈല ഓ ലൈലയില്‍ അമല പോള്‍ ആണ് നായിക. ബോളിവുഡ് ചിത്രമായ കഹാനിക്കു കഥയെഴുതിയ സുരേഷ് ആണ് ഇതിനും കഥ എഴുതുന്നത്. ബോളിവുഡ് ശൈലിയിലാണ് സുരേഷ് ഓരോ സീനും എഴുതിയിരിക്കുന്നത്. അതുകൊണ്ടാണ് ഈ ചിത്രത്തിനു ഇത്രയും ചെലവു വന്നിരിക്കുന്നത്.
ദിലീപിന്റെ മര്യാദ രാമന്റെ പൊള്ളാച്ചിയിലെ സെറ്റിനു മാത്രം ഒരു കോടി രൂപ ചെലവു വരും. ദിലീപിന്റെ ക്രിസ്മസ് ചിത്രമാണിത്. ഉദയ്കൃഷ്ണ-സിബി ടീം ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
ബോളിവുഡ്, കോളിവുഡ് ശൈലിയില്‍ മലയാള സിനിമയും കോടികള്‍ വാരിക്കോരി ചെലവിട്ട് കേരളമെന്ന ഇട്ടാവട്ടത്തില്‍ നിന്നുപണം തിരികെ പിടിക്കുകയെന്നത് പ്രയാസമുള്ള കാര്യമായിട്ടും നിര്‍മാതാക്കള്‍ക്ക് പണം ചെലവിടാന്‍ ഒരു മടിയുമില്ല.


Click it and Unblock the Notifications











