»   » 2016 മലയാള സിനിമയ്ക്ക് ഭാഗ്യം തന്ന വര്‍ഷമാണ്, പക്ഷേ പുലിമുരുകന്റെ വിജയം പിടിക്കാത്തവരുണ്ട്!

2016 മലയാള സിനിമയ്ക്ക് ഭാഗ്യം തന്ന വര്‍ഷമാണ്, പക്ഷേ പുലിമുരുകന്റെ വിജയം പിടിക്കാത്തവരുണ്ട്!

By: Sanviya
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖും ലാലും ഒന്നിച്ച ചിത്രമായിരുന്നു കിങ് ലയര്‍. അതിന് ശേഷം സിദ്ദിഖ് ആദ്യമായി നിര്‍മ്മാണം ഏറ്റെടുത്തുക്കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്തു. ജയസൂര്യ, ലാല്‍, സിദ്ദിഖ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫുക്രി. ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയേറ്റര്‍ ഉടമകളുടെ അപ്രതീക്ഷിത സമരം കാരണം ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. പുതിയ റീലീസ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

എന്നാല്‍ ഈ സമരം ഒരു വണ്‍ സൈഡ് തീരുമാനത്തിന്റെ ഫലമാണെന്ന് സിദ്ദിഖ് പറയുന്നു. ബന്ധപ്പെട്ട എല്ലാ സംഘടനകളും ചേര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയ കരാറുകളിന്മേലുള്ള വ്യക്തമായ ലംഘനമാണ് ഈ സമരമെന്ന് സിദ്ദിഖ് പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് തിയേറ്റര്‍ ഉടമകളുടെ സമരത്തോട് പ്രതികരിച്ചത്.


പുലിമുരുകന്റെ വിജയം

പുലിമുരുകന്‍ എന്ന സിനിമയുടെ വിജയം പലര്‍ക്കും പിടിച്ചിട്ടില്ല. ഈ സമരത്തിന്റെ പ്രധാന കാരണം അത് തന്നെയാണ്. ഈ കിട്ടുന്ന കളക്ഷനെല്ലാം നിര്‍മാതാവിന്റെ പോക്കറ്റിലേക്ക് പോകുകയാണല്ലോ. പലരുടെയും ആകുലതയാണ് ഇതിന് കാരണം. കളക്ഷനിലെ പത്ത് ശതമാനം കൂടുതല്‍ തിയേറ്ററുടമകള്‍ക്ക് കിട്ടിയാല്‍ അതെന്താ മോശം തീരുമാനമാണോ? ഇങ്ങനെ ചിന്തിച്ചിടത്ത് നിന്നാണ് സമരം തുടങ്ങിയത്.


118 സിനിമകള്‍, വിജയിച്ചത് 25 എണ്ണം

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ 23-25 എണ്ണം മാത്രമാണ് ബോക്‌സോഫീസില്‍ വിജയം നേടിയത്. അതില്‍ നിര്‍മാതാവിന്റെ ലാഭം വളരെ കുറച്ച് മാത്രമാണ്. പുലിമുരുകന്‍ മാത്രമാണ് കുറച്ചെങ്കിലും മെച്ചപ്പെട്ട കളക്ഷന്‍ നേടിയത്.


അന്യായമാണ്

പുലിമുരുകനില്‍ തുടങ്ങിയതാണ് ഈ സമരം. ആര്‍ത്തിയാണ് ഇതിന് കാരണം. ഇത് ന്യായമല്ല. അന്യായമാണ്. അത് ആര് ചെയ്താലും പ്രകൃതിയുടെ ശിക്ഷ കിട്ടും. പ്രകൃതി അത് തവിട് പൊടിയാക്കി കളയും.


പ്രദര്‍ശിപ്പിക്കാനാണ് മുടക്കാനല്ല

സര്‍ക്കാര്‍ ഇവര്‍ക്ക് ലൈസന്‍സ് കൊടുത്തിരിക്കുന്നത് സിനിമ പ്രദര്‍ശിപ്പിക്കാനാണ് അല്ലാതെ മുടക്കാനല്ല. റേറ്റും കാര്യങ്ങളും എല്ലാ ബന്ധപ്പെട്ട് തീരുമാനം എടുത്തതാണ്. അതില്‍ വര്‍ദ്ധനവ് വേണമെന്നുണ്ടെങ്കില്‍ വീണ്ടും ഒത്ത് ചേര്‍ന്ന് ചര്‍ച്ചകളിലൂടെയാണ് നടപ്പാക്കേണ്ടത്. അല്ലാതെ ഇങ്ങനെ ഒരു സമരം നടത്തി മറ്റുള്ളവരുടെ അരിക്കലം എറിഞ്ഞ് ഉടയ്ക്കുകയല്ല വേണ്ടത്.


പുതിയ റിലീസ് ഡേറ്റ്

പുതിയ റിലീസ് ഡേറ്റിന്റെ കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ല. സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടായാല്‍ മാത്രമെ രക്ഷയുള്ളൂ.


English summary
Malayalam film fukri release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam