ഗപ്പിയില്‍ ടൊവിനോ നായകനാണോ, വില്ലനാണോ? ആ ചിരിയിലറിയാം
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗപ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസിന്റെ കിടിലന്‍ ലുക്കാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.
രോഗിയായ അമ്മയെ സംരക്ഷിക്കുന്ന ഒരു മകന്റെ കഥയാണ് ചിത്രം. അമ്മയ്‌ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കാന്‍ അയാള്‍ നേരിടുന്ന ചില വെല്ലുവിളികളാണ് ചിത്രം.

ശ്രീനിവാസന്‍, രോഹിണി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രം നിര്‍മ്മിക്കും.
ഗിരിഷ് ഗംഗാദരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. വിഷ്ണു വിജയ് യാണ് സംഗീതം. ജൂലൈ 29ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..
guppy john paul george tovino thomas sreenivasan malayalam film malayalam movie news malayalam cinema മലയാളം സിനിമ ഗപ്പി ജോണ്‍ പോള്‍ ജോര്‍ജ് ടൊവിനോ തോമസ് ശ്രീനിവാസന്‍


Click it and Unblock the Notifications