മലയാള സിനിമ കൂടുതല്‍ പ്രതിസന്ധിയിലേക്ക്
മലയാള സിനിമയുടെ ഭാവി കൂടുതല്‍ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളുടെ പ്രകടനം. ആകെ 33 ചിത്രങ്ങള്‍ റിലീസ് ചെയ്തതില്‍ രണ്ട് എണ്ണം മാത്രമാണ് ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചത്. രണ്ടും നിവിന്‍ പോളി നായകനായ ചിത്രങ്ങള്‍. 1983, ഓം ശാന്തി ഓശാന എന്നിവയാണ് നേട്ടമുണ്ടാക്കിയത്. വലിയ പ്രതീക്ഷയോടെ എത്തിയ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരെ പരാജയപ്പെട്ടത് ഇന്‍ഡസ്ട്രിയെ കൂടുതല്‍ പ്രതിസന്ധിയിലേക്കു നീക്കുകയാണ്.
31 ചിത്രങ്ങള്‍ കൂടി 30 കോടിയുടെ നഷ്ടമാണുണ്ടാക്കിയത്. കോടികള്‍ ചെലവിട്ട് നിര്‍മിച്ച സലാം കാശ്മീര്‍, ബാല്യകാലസഖി, ലണ്ടന്‍ ബ്രിഡ്ജ് എന്നിവയാണ് വന്‍ നഷ്ടമുണ്ടാക്കിയത്. ചെലവിന്റെ കാല്‍ഭാഗം പോലും ഇവയ്ക്ക് തിയറ്ററില്‍ നിന്നു തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ല.

മാസങ്ങളോളം പെട്ടിയില്‍ കിടന്ന സലാംകാശ്മീര്‍ ഏകദേശം ഒരു കോടി രൂപ പലിശയ്‌ക്കെടുത്താണ് നിര്‍മാതാവ് റിലീസ് ചെയ്തത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ്‌ഗോപിയും ജയറാമുമായിരുന്നു പ്രധാന വേഷത്തില്‍. തിരക്കഥയുടെ പരാജയം തന്നെയാണ് ഈ മൂന്നു പ്രധാന ചിത്രങ്ങള്‍ക്കും ദോഷമായത്. ലണ്ടന്‍ ബ്രിഡ്ജ് പോലെയുള്ള ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കരുതായിരുന്നു.
സലാലാ മൊബൈല്‍സ്, പകിട, മാന്നാര്‍ മത്തായി സ്പീക്കിങ്, ഹാപ്പി ജേര്‍ണി എന്നിവയാണ് പ്രതീക്ഷ തകര്‍ത്ത മറ്റു ചിത്രങ്ങള്‍.
നിവിന്‍ പോളിയുടെ വിജയിച്ച രണ്ടു ചിത്രങ്ങളും കൂടി 15 കോടി രൂപയുടെ ഗ്രോസ് കലക്ഷന്‍ നേടി. 1983 ഏഴു കോടിയും ഓം ശാന്തി ഓശാന എട്ടുകോടിയും.


Click it and Unblock the Notifications











