»   » പോയി കണ്ണാടി നോക്കി ഒന്ന് പൊട്ടിക്കരയടോ, കെആര്‍കെയെ പഞ്ഞിക്കിട്ട് സിനിമാ താരങ്ങളും

പോയി കണ്ണാടി നോക്കി ഒന്ന് പൊട്ടിക്കരയടോ, കെആര്‍കെയെ പഞ്ഞിക്കിട്ട് സിനിമാ താരങ്ങളും

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മലയാള സിനിമയുടെ അഭിമാനവും സ്വകാര്യാഹങ്കാരവുമാണ്. നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെ അഭിനയത്തെ ഇന്ന് വരെ ഒരു മലയാളിയും (മമ്മൂട്ടി ഫാന്‍സ് അടക്കം) മോശം പറഞ്ഞിട്ടില്ല. പുറത്ത് നിന്ന് ആരെയും അത് പറയാനും അനുവദിച്ചിട്ടില്ല. മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ അഭിപ്രായത്തോടും പ്രവൃത്തികളോടും വിയോജിപ്പുണ്ടായിരിയ്ക്കാം. അങ്ങനെ വന്നാലും മോഹന്‍ലാലിനെ വിമര്‍ശിക്കാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമാണെന്നാണ് മമ്മൂട്ടി ഫാന്‍സ് പറയുന്നത്.

മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയുടെ കോരിത്തരിപ്പിക്കുന്ന അഭിനയം!!! വീഡിയോ വൈറല്‍!!!

മോഹന്‍ലാലിനെ ചോട്ടാ ഭീമെന്നും ജോക്കര്‍ എന്നും വിളിച്ച കമാല്‍ ആര്‍ ഖാന്‍ എന്ന ബംഗാളി നടനെ അതുകൊണ്ട് തന്നെ മലയാളികള്‍ പഞ്ഞിക്കിട്ടിട്ടുണ്ട്. കെആര്‍കെയുടെ ട്വിറ്റര്‍ - ഫേസ്ബുക്ക് പേജുകളില്‍ തെറിയഭിഷേകമാണ്. മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിന്നു. ഫാന്‍സുകാര്‍ മാത്രമല്ല, മലയാളികളെല്ലാം മോഹന്‍ലാലിനൊപ്പമാണ്. സിനിമയ്ക്കകത്തുള്ളവരും ഇപ്പോള്‍ മോഹന്‍ലാലിന് കട്ട സപ്പോര്‍ട്ട് അറിയിച്ച് എത്തിയിരിയ്ക്കുകയാണ്. ആരൊക്കെയാണെന്ന് നോക്കാം..

ടൊവിനോ തോമസ്

ഒരു കമന്റിന് മറുപടിയായിട്ടാണ് ടൊവിനോ തോമസ് കെ ആര്‍ കെ യ്ക്ക് എതിരെ സംസാരിച്ചത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയം കണ്ട് പഠിക്കാന്‍ പറയുന്ന ടൊവിനോ തോമസ് കെആര്‍കെയെ കണക്കിന് കളിയാക്കുന്നുണ്ട്. നല്ല ഭാഷയിലുള്ള തെറിയും പറയുന്നു

സുരാജ് വെഞ്ഞാറമൂട്

സുരാജ് വെഞ്ഞാറമൂടിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. മോഹന്‍ലാല്‍ ഞങ്ങളുടെ അഹങ്കാരമാണെന്നും ലാലേട്ടനെ കുറ്റം പറഞ്ഞാല്‍ വീട്ടുകാര്‍ക്ക് തന്നെ കാണാന്‍ കഴിയില്ല എന്നുമാണ് സുരാജ് പറയുന്നത്. മോഹന്‍ലാലിന്റെ സിനിമ കണ്ടതിന് ശേഷം കണ്ണാടി നോക്കി ഒന്ന് കരയാനും സുരാജ് ആവശ്യപ്പെടുന്നു. കെആര്‍കെയ്ക്ക് മലയാളം മനസ്സിലാവാത്തതിനാല്‍ ഹിന്ദിയിലും ഇഗ്ലീഷിലും ഒരു പോസ്റ്റും സുരാജ് പോസ്റ്റിയിട്ടുണ്ട്

ശരണ്യ മോഹന്‍

വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും മോഹന്‍ലാലിനെ ഏതോ ഒരു ബംഗാളി കളിയാക്കി എന്ന് അറിഞ്ഞപ്പോള്‍ നടി ശരണ്യ മോഹനും രംഗത്തെത്തി. ആരാണ് കമാല്‍ ആര്‍ ഖാന്‍ എന്നാണ് ശരണ്യയുടെ ചോദ്യം. ലാലേട്ടനെ വിമര്‍ശിക്കാന്‍ ഇയാള്‍ക്ക് എന്ത് യോഗ്യതയാണ്. ഇയാളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ബാന്‍ ചെയ്യണം എന്നും ശരണ്യ പറഞ്ഞു

ആഷിഖ് അബു

എല്ലാ വിഷയത്തോടും പ്രതികരിയ്ക്കുന്ന ആഷിഖ് അബുവും മോഹന്‍ലാലിന് പിന്തുണയുമായി എത്തി. കെആര്‍കെ യെ മലയാളികള്‍ ട്രോള്‍ ചെയ്തു കൊല്ലുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൈജു കുറുപ്പ്

ആട് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ സ്റ്റൈലിലാണ് സൈജു കുറുപ്പ് ഫേസ്ബുക്കിലെത്തിയത്. ഷാജിയേട്ടാ കെ ആര്‍ കെയെ അങ്ങ് തട്ടിയേക്കട്ടെ എന്നാണ് സൈജുവിന്റെ ചോദ്യം

രൂപേഷ് പീതാംബരന്‍

വാനപ്രസ്ഥം പോലൊരു സിനിമ മോഹന്‍ലാലിന് ചെയ്യാമെങ്കില്‍ മഹാഭാരതത്തിലെ ഭീമന്‍ വളരെ എളുപ്പം ചെയ്യാവുന്നതേയുള്ളൂ. അത് താങ്കളെ പോലൊരു ജോക്കറിന് മുന്നില്‍ തെളിയിക്കേണ്ടതില്ല എന്നാണ് രൂപേഷ് പീതാംബരന്‍ പറയുന്നത്

ബിനീഷ് ബാസ്റ്റിന്‍

തെറിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ ബിനീഷ് ബാസ്റ്റിനും മോഹന്‍ലാലിന് പിന്തുണയുമായി എത്തി. മോഹന്‍ലാല്‍ 55 വയസ്സില്‍ ചെയ്ത ഒരു കാര്യം കെ ആര്‍ കെ , താങ്കള്‍ക്ക് താങ്കളുടെ നല്ല കാലത്ത് പോലും ചെയ്യാന്‍ കഴിയില്ല എന്നാണ് ബിനീഷ് പറഞ്ഞത്.

English summary
Malayalam film industry blame on KRK over the Mohanlal issue
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam