മലയാള സിനിമ ആറുമാസം നഷ്ടപ്പെടുത്തിയത് 200 കോടി രൂപ

By Nirmal Balakrishnan

ആറുമാസം 66 സിനിമകള്‍ നഷ്ടം 200 കോടി രൂപ. മലയാള സിനിമയുടെ ഈവര്‍ഷത്തെ ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കണക്കെടുപ്പ് ഇങ്ങനെയാണ്. സൂപ്പര്‍ഹിറ്റുകള്‍ രണ്ടെണ്ണം. ഹിറ്റുകള്‍ നാലെണ്ണവും. ആവറേജ് ഹിറ്റ് രണ്ടെണ്ണം. ബാക്കി 60 സിനിമകളും നിര്‍മാതാവിന്റെ കോടികള്‍ നഷ്ടപ്പെടുത്തി.

സിനിമകളുടെ എണ്ണത്തില്‍ വലിയ കണക്കാണെങ്കിലും നേട്ടത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാളും പിന്നിലേക്കാണു മലയാള സിനിമ പോകുന്നത്. ജനുവരിയില്‍ തുടങ്ങിയതു തന്നെ വന്‍ നഷ്ടത്തോടെയാണ്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളാണ് മലയാളത്തില്‍ ഏറ്റവുമധികം നഷ്ടമുണ്ടാക്കിയത്. അതും മോഹന്‍ലാലിന്റെയും ദിലീപിന്റെയും സിനിമകള്‍. പൃഥ്വിരാജിനും ഫഹദ് ഫാസിലിനും ജയസൂര്യയ്ക്കും എടുത്തുപറയാന്‍ ഒറ്റഹിറ്റുപോലുമില്ലാതിരുന്നപ്പോള്‍ എല്ലാനേട്ടവും കൊയ്തത് അപ്കമിങ് സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയായിരുന്നു. നിവിന്‍പോളിയുടെ ഒരു വടക്കന്‍ സെല്‍ഫിയും പ്രേമവും കോടികളുടെ നേട്ടമാണുണ്ടാക്കിയത്. അതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് പ്രേമം തന്നെ.

malayalam-flop-film

മമ്മൂട്ടിക്ക് കഴിഞ്ഞവര്‍ഷം എടുത്തുപറയാന്‍ നേട്ടമൊന്നുമില്ലാതിരുന്നപ്പോള്‍ ഈ വര്‍ഷം കഷ്ടിച്ചു രക്ഷപ്പെടുന്ന അവസ്ഥയാണ്. ഫയര്‍മാനും ഭാസ്‌കര്‍ ദ് റാസ്‌കലും നിര്‍മാതാവിനു നഷ്ടമുണ്ടാക്കാത്ത സിനിമകളാണ്.

പ്രേമവും വടക്കന്‍ സെല്‍ഫിയും സൂപ്പര്‍ഹിറ്റായപ്പോള്‍, ചന്ദ്രേട്ടന്‍ എവിടെയാ, ചിറകൊടിഞ്ഞ കിനാക്കള്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫയര്‍മാന്‍ എന്നിവ ഹിറ്റുകളില്‍ സ്ഥാനം പിടിച്ചു. ഒരു സെക്കന്‍ഡ് ക്ലാസ് തീവണ്ടിയാത്ര, നീന എന്നിവ ആവറേജ് ഹിറ്റിലും സ്ഥാനം പിടിച്ചു.

മൂന്നുകോടി രൂപ കുറഞ്ഞതില്ലാതെ ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയാണിന്ന്. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രമാണെങ്കില്‍ ഏഴുകോടിയും യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് അഞ്ചുകോടിയും കുറഞ്ഞതു വേണം. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയുടെ നിര്‍മാണ ചെലവ് 210 കോടി രൂപയെങ്കിലുമാവും. അതില്‍ അറുപത് ചിത്രങ്ങള്‍ പരാജയമായിരുന്നു. അവയുടെ എല്ലാം നഷ്ടം നോക്കുമ്പോള്‍ 200 കോടി രൂപ ഇപ്പോള്‍ തന്നെകവിയും. കാരണം മിക്ക ചിത്രവും ഒരാഴ്ച പോലും തിയറ്ററില്‍ കളിച്ചിട്ടില്ല. പല ചിത്രങ്ങളുടെയും ചാനല്‍ റേറ്റ് വിറ്റുപോയിട്ടുമില്ല. നിര്‍മാതാക്കളെല്ലാം കുത്തുപാളയെയുത്തു നില്‍ക്കുന്ന സ്ഥിതിയിലാണ് മലയാള സിനിമയുടെ അര്‍ധവാര്‍ഷികം നില്‍ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X