ഇവരോട് ഇനി ചോദിക്കരുത്, ഹൗ ഓള്‍ഡ് ആര്‍ യു എന്ന് !
മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം 20 കഴിഞ്ഞ നായികമാര്‍ അഭിനയിക്കുമ്പോള്‍ വിമര്‍ശിക്കുമെങ്കിലും, പ്രായം ചെന്ന നായികമാര്‍ ഇവര്‍ക്കൊപ്പമഭിനയിച്ചാലും മലയാളികള്‍ അംഗീകരിക്കല്ല. ശ്രീദേവിയെയും മാധുരി ദീക്ഷിത്തിനെയും പോലെയുള്ള നായികമാര്‍ ബോളിവുഡില്‍ പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ഫലിപ്പിച്ചപ്പോഴാണ് മലയാളത്തിലും സംവിധായകര്‍ക്ക് അല്പം ധൈര്യം വന്നത്.
പഴയ കാല നടിമാരെ മടങ്ങിവരവില്‍ അമ്മയായി മാത്രം ഒതുക്കി നിര്‍ത്തിയാല്‍ പോര. പ്രായം കഴിവിനെ ബാധിക്കുന്നില്ലെന്ന് രണ്ടാവരവില്‍ മലയാളത്തിസലെ മിക്ക നടിമാരും തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സമ്മതിച്ചേ മതിയാകൂ, ഓള്‍ഡ് ഈസ് ഗോള്‍..അല്ലെങ്കില്‍ മലയാളത്തിലെ നായികമാര്‍ക്കും പ്രായം കൂടിയാല്‍ പ്രശ്‌നമില്ലെന്ന്...കുറച്ചുകൂടെ വ്യക്തമാക്കാം...തുടര്‍ന്ന് വായിക്കൂ...

മലയാളത്തിലും നായികമാര്‍ക്ക് പ്രായം കൂടി!
പക്വതയാര്‍ന്ന വേഷം ചെയ്ത് വിജയ്പ്പിക്കുന്നതില്‍ മുന്‍നിരയിലാണ് ശ്വേത മേനോന്‍. മുപ്പതിന് ശേഷമാണ് ശ്വേത മേനോന്റെ കരിയര്‍ പച്ചപിടിക്കുന്നത്. പക്വതയാര്‍ന്ന അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ശ്വേത സ്വന്തമാക്കി. ശ്വേത നായികയായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. രതിനിര്‍വ്വേദം, കളിമണ്ണ് തുടങ്ങി ഇപ്പോള്‍ 100 ഡിഗ്രി സെല്‍ഷ്യസ് വരെ വന്നുനില്‍ക്കുന്നു.

മലയാളത്തിലും നായികമാര്‍ക്ക് പ്രായം കൂടി!
സിനിമയില്‍ ഇനി ആടിപ്പാടാനുള്ള അവസരങ്ങളെല്ലാം കഴിഞ്ഞെന്നാണ് ശോഭന പറഞ്ഞത്. പക്ഷെ പക്വതയുള്ള വേഷങ്ങള്‍ ചെയ്യും. അങ്ങനെ വന്നതായിരുന്നു വിനീത് ശ്രീനിവാസന്റെ തിരയില്‍. ശോഭന എന്ന അഭിനയ പ്രതിഭയെ മാറ്റി നിര്‍ത്തി മലയാള സിനിമയ്ക്ക് മറ്റൊരു മികച്ച നടിയെ പകരക്കാരിയായി വയ്ക്കാനില്ല.

മലയാളത്തിലും നായികമാര്‍ക്ക് പ്രായം കൂടി!
ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മീന എത്തിയപ്പോഴും പ്രേക്ഷകര്‍ അംഗീകരിച്ചു. ലാലിന് എക്കാലത്തെയും മികച്ച ജോഡികള്‍ ഒരാള്‍ താന്‍ തന്നെയാണെന്ന് തെളിയിക്കുകയായിരുന്നു മീന ചിത്രത്തില്‍

മലയാളത്തിലും നായികമാര്‍ക്ക് പ്രായം കൂടി!
മഞ്ജു വാര്യരായിരുന്നു മുപ്പതു കഴിഞ്ഞ നായികമാരുടെ പ്രതിനിധിയായി പിന്നീടെത്തിയത്. നീണ്ട പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു മികച്ച വിജയം നേടി. സമൂഹത്തിന് കൂടി പ്രചോദനമായ ചിത്രം മഞ്ജുവിന്റെ രണ്ടാം വരവിനെ വിമര്‍ശിച്ചവര്‍ക്ക് കൂടിയുള്ള മറുപടി ആയിരുന്നു.

മലയാളത്തിലും നായികമാര്‍ക്ക് പ്രായം കൂടി!
സീരിയല്‍ രംഗത്ത് നിന്നും സിനിമയിലെത്തിയ ആശാ ശരതാണ് ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു നടി. ദൃശ്യത്തില്‍ ഗീതാ പ്രഭാകര്‍ എന്ന ഐ പി എസുകാരിയായി ആശ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. കര്‍മ്മയോദ്ധയില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള അവസരവും മുപ്പത്തിയേഴുകാരിയായ ആശക്ക് ലഭിച്ചു. ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന വര്‍ഷത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നതും ആശയാണ്.


Click it and Unblock the Notifications