മലയാളത്തില്‍ ഏഴ് ആന്തോളജി സിനിമകള്‍ ഉണ്ടായിരുന്നു! പ്രമുഖ താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ ഇതൊക്കെയാണ്!

മലയാളത്തില്‍ ഏഴ് ആന്തോളജി സിനിമകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. മമ്മുട്ടിയടക്കം പ്രമുഖ താരങ്ങളെല്ലാം ആന്തോളജി സിനിമകളുടെ ഭാഗമായിരുന്നു.

By Teresa John

സിനിമ നിര്‍മ്മിക്കുന്നതില്‍ വ്യത്യസ്തയുമായി മലയാള സിനിമയും വളര്‍ന്ന് കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ മലയാള സിനിമയക്ക് കഴിയാറുണ്ട്. പല പരീക്ഷണങ്ങള്‍ നടത്താനും ഇപ്പോഴുള്ള സംവിധായകര്‍ ശ്രമിക്കാറുണ്ട്.

അതിന്റെ ഫലമായി പല 3ഡി സിനിമകളും ആന്തോളജി സിനിമകളും മലയാളത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഒന്നിലധികം കഥകളും കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സിനിമകളെയാണ് ആന്തോളജി സിനിമകളെന്ന് പറയുന്നത്. മലയാളത്തിലുള്ള ഏഴു ആന്തോളജി സിനിമകളാണിത്.

പ്രമുഖ താരങ്ങളെല്ലാം ആന്തോളജി സിനിമയുടെ ഭാഗമാണ്

പ്രമുഖ താരങ്ങളെല്ലാം ആന്തോളജി സിനിമയുടെ ഭാഗമാണ്

മലയാളത്തില്‍ ഏഴ് ആന്തോളജി സിനിമകളായിരുന്നു നിര്‍മ്മിച്ചിരുന്നത്. പ്രമുഖ താരങ്ങളായ മമ്മുട്ടി, സുരേഷ് ഗോപി, പ്രഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, സിദ്ദിഖ്, ജയസൂര്യ, തിലകന്‍, ജഗതി, സലീം കുമാര്‍, അനുപ് മേനോന്‍, ശ്വേത മേനോന്‍, റീമ കല്ലിങ്കല്‍, നിത്യ മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം മലയാളത്തിലെ ആന്തോളജി സിനിമകളില്‍ അഭിനയിച്ചിരുന്നു.

നാലു പെണ്ണുങ്ങള്‍

നാലു പെണ്ണുങ്ങള്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ആന്തോളജി സിനിമയാണ് നാലു പെണ്ണുങ്ങള്‍. രണ്ടു സിനിമകളും നാലു വ്യത്യസ്ത ചെറുകഥകളായിരുന്നു പറഞ്ഞിരുന്നത്. നാലു പെണ്ണുങ്ങള്‍ എന്ന സിനിമയിലുടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അടുര്‍ ഗോപാലകൃഷ്ണന് കിട്ടിയിരുന്നു.

കേരള കഫെ

കേരള കഫെ

2009 ല്‍ പുറത്തിറങ്ങിയ സിനിമയാണ് കേരള കഫെ. മലയാളത്തിലെ പ്രശസ്തമായ ആന്തോളജി സിനിമയാണ് കേരള കഫെ. മമ്മുട്ടി, സുരേഷ് ഗോപി, പ്രഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, സിദ്ദിഖ്, ജയസൂര്യ, തിലകന്‍, ജഗതി, സലീം കുമാര്‍, അനുപ് മേനോന്‍, ശ്വേത മേനോന്‍, റീമ കല്ലിങ്കല്‍, നിത്യ മേനോന്‍ തുടങ്ങി മലയാളത്തിലെ വന്‍ താരനിര അഭിനയിച്ച സിനിമയായിരുന്നു കേരള കഫെ. പത്ത് സംവിധായകരുടെ പത്ത് കഥകളുമായിട്ടായിരുന്നു സിനിമ പുറത്തിറങ്ങിയത്. രഞ്ജിത്താണ് സിനിമ നിര്‍മ്മിച്ചിരുന്നത്. യാത്രകള്‍ക്ക് പ്രധാന്യം നല്‍കിയും കേരളത്തിലെ സമകാലിക സംഭവങ്ങളെ ഉള്‍പ്പെടുത്തിയുള്ള കഥകളുമായിരുന്നു ഓരോ സംവിധായകരും തിരഞ്ഞെടുത്തിരുന്നത്.

സിനിമയുടെ ഇതിവൃത്തമായി

സിനിമയുടെ ഇതിവൃത്തമായി

വി കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയാണ് പോപ്പിന്‍സ്. ചിത്രത്തിലുടെ വലിയൊരു പരീക്ഷണമായിരുന്നു സംവിധായകന്‍ നടത്തിയത്. ജയപ്രകാശ് കുലൂര്‍ തയ്യാറാക്കിയ ആറു വ്യത്യസ്ത കഥകളുമായിട്ടാണ് പോപ്പിന്‍സ് നിര്‍മ്മിച്ചത്. സിനിമയുടെ ഇതിവൃത്തമായി ഭാര്യ ഭര്‍ത്താക്കന്മാരുടെ ബന്ധമായിരുന്നു തിരഞ്ഞെടുത്തിരുന്നത്.ഈ സിനിമയിലും പ്രമുഖ താരനിര ഒന്നിച്ചിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ ഹിറ്റാവാന്‍ സിനിമക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വി കെ പ്രകാശ് തന്നെ സിനിമ കന്നഡയില്‍ 'ആയിഡേണ്ടല്ല അയിഡു' എന്ന പേരില്‍ സിനിമ നിര്‍മ്മിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

അഞ്ചു സുന്ദരികള്‍

അഞ്ചു സുന്ദരികള്‍

അഞ്ചു സുന്ദരികള്‍ മലയാളത്തിലെ റോമാന്റിക് ആന്തോളജി സിനിമയാണ്. വ്യത്യസ്തകളായി ജീവിക്കുന്ന അഞ്ച് സ്ത്രീകളുടെ ജീവിതമാണ് സിനിമയിലുടെ പറയുന്നത്. അമല്‍ നീരദ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹീര്‍ എന്നിവര്‍ സംവിധാനം ചെയ്ത അഞ്ചു ചെറുകഥകളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യ മാധവന്‍, ഇഷ ശര്‍വാണി, ബേബി അനിഖ, റീനു മാത്യുസ്, അസ്മിത സൂദ് എന്നിവരാണ് സിനിമയിലെ അഞ്ചു സുന്ദരികളായി അഭിനയിച്ചിരുന്നത്. ഇവര്‍ക്ക് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ബിജു മേനോന്‍ എന്നിവരും അഭിനയിച്ചിരുന്നു.

 കഥവീട്

കഥവീട്

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ആന്തോളജി സിനിമയാണ് കഥവീട്. സിനിമ വന്‍ പരാജയമായിരുന്നു. സോഹന്‍ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ കഥകള്‍ ഉള്‍പ്പെടുത്തിയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍, ലാല്‍, ഭാമ, തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2013 ലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.

ഡി കമ്പനി

ഡി കമ്പനി

മൂന്ന് ആക്ഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ സിനിമയാണ് ഡി കമ്പനി. എം പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, ജയസൂര്യ,അനുപ് മേനോന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. 2013 ലായിരുന്നു സിനിമ തിയറ്ററുകളില്‍ എത്തിയിരുന്നത്.

  ഒരു പെണ്ണും രണ്ട് ആണും

ഒരു പെണ്ണും രണ്ട് ആണും

ആടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത ആന്തോളജി സിനിമയാണ് ഒരു പെണ്ണും രണ്ട് ആണും. തകഴി ശിവശങ്കരന്‍ പിള്ളയുടെ ചെറുകഥകള്‍ ഉള്‍പ്പെടുത്തിയാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. നാലു ഭാഗങ്ങളായിട്ടാണ് കഥകള്‍ പറയുന്നത്. 2008 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ എം ആര്‍ ഗോപകുമാര്‍, സീമാ ജി നായര്‍, നെടുമുടി വേണു, പ്രവീണ, സുധീഷ്, വിജയരാഘവന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X