»   » കാവ്യ, മോഹന്‍ലാല്‍, ബാലചന്ദ്ര മേനോന്‍; പുതിയ സര്‍ക്കാറിന് ആശംസകളുമായി സിനിമാ താരങ്ങള്‍

കാവ്യ, മോഹന്‍ലാല്‍, ബാലചന്ദ്ര മേനോന്‍; പുതിയ സര്‍ക്കാറിന് ആശംസകളുമായി സിനിമാ താരങ്ങള്‍

Written By:
Subscribe to Filmibeat Malayalam

ഇന്നലെ (മെയ് 25) സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിന്റെ ഭരണം അഞ്ച് വര്‍ഷത്തേക്ക് ഇടുപക്ഷം ഏറ്റെടുത്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ 19 അംഗ മന്ത്രിസഭ നിലവില്‍ വന്നു.

പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ദിലീപ്, മമ്മൂട്ടി, മുകേഷ്, രണ്‍ജി പണിക്കര്‍, രഞ്ജിത്ത്, ഇന്നസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആശംസകളുമായി എത്തിയിരിയ്ക്കുകയാണ് മറ്റുചിലര്‍. നോക്കാം

കാവ്യ, മോഹന്‍ലാല്‍, ബാലചന്ദ്ര മേനോന്‍; പുതിയ സര്‍ക്കാറിന് ആശംസകളുമായി സിനിമാ താരങ്ങള്‍

കേരളം കാത്തിരിക്കുന്നു ... എല്ലാം ശരിയാകുന്ന നാളുകള്‍ക്കായി, നന്മയുടെ ... നിറവിന്റെ അരുണോദയങ്ങള്‍ക്കായി. മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന
ശ്രീ പിണറായി വിജയന്‍ സാറിന് ആശംസകള്‍, അഭിവാദ്യങ്ങള്‍ എന്ന് കാവ്യ മാധവന്‍ ഫേസ്ബുക്കില്‍ എഴുതി.

കാവ്യ, മോഹന്‍ലാല്‍, ബാലചന്ദ്ര മേനോന്‍; പുതിയ സര്‍ക്കാറിന് ആശംസകളുമായി സിനിമാ താരങ്ങള്‍

പുതിയ സര്‍ക്കാറിന് ആശംസകളുമായി മോഹന്‍ലാലും ഫേസ്ബുക്കില്‍ എത്തി. കേരളത്തിലെ ലക്ഷകണക്കിനാളുകളുടെ പ്രതീക്ഷയും വിശ്വാസവുമാണ് ഈ സര്‍ക്കാര്‍ എന്ന് ലാല്‍ പറയുന്നു

കാവ്യ, മോഹന്‍ലാല്‍, ബാലചന്ദ്ര മേനോന്‍; പുതിയ സര്‍ക്കാറിന് ആശംസകളുമായി സിനിമാ താരങ്ങള്‍

ഒരു നിവേദനത്തോടൊപ്പമാണ് ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തണമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ പറയുന്നു. പിണറായി എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹം പരമാര്‍ശിയ്ക്കുന്നുണ്ട്.

കാവ്യ, മോഹന്‍ലാല്‍, ബാലചന്ദ്ര മേനോന്‍; പുതിയ സര്‍ക്കാറിന് ആശംസകളുമായി സിനിമാ താരങ്ങള്‍

പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് സംവിധായകന്‍ ബി ഉണ്ണി കൃഷ്ണനും ഫേസ്ബുക്കിലെത്തി. ഇടുതുപക്ഷത്തിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളോട് വലിയ ഉത്തരവാദിത്വം പുതിയ സര്‍ക്കാറിനുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം കേരളത്തിലെ ജനങ്ങള്‍ ഏകസ്വരത്തില്‍ പറയും വിധം ഫലപ്രദവും ഭാവനാപൂര്‍ണ്ണവുമാകട്ടെ, പിണറായി സര്‍ക്കാരിന്റെ ഭരണം. എല്ലാം ശരിയാകട്ടെ, ശരിമാത്രം ആകട്ടെ, എന്ന് ബി ഉണ്ണികൃഷ്ണന്‍ ആശംസിച്ചു

കാവ്യ, മോഹന്‍ലാല്‍, ബാലചന്ദ്ര മേനോന്‍; പുതിയ സര്‍ക്കാറിന് ആശംസകളുമായി സിനിമാ താരങ്ങള്‍

അഴിമതി ഇല്ലാത്ത ഒരു ഭരണം കേരള ജനത പ്രതീക്ഷിയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ ആശംസ.

കാവ്യ, മോഹന്‍ലാല്‍, ബാലചന്ദ്ര മേനോന്‍; പുതിയ സര്‍ക്കാറിന് ആശംസകളുമായി സിനിമാ താരങ്ങള്‍

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത അനുഭവത്തിനൊപ്പമാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാകാന്‍ ശ്രീ പിണറായി വിജയന് സാധിക്കട്ടെ എന്ന് ദിലീപ് ആശംസിച്ചു

English summary
Malayalam Film industry wishing best wishes to new government

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam