»   » കലിയുടെ പശ്ചാത്തല സംഗീതം മോഷ്ടിച്ചതാണെന്നോ, തെളിവുമായി സോഷ്യല്‍ മീഡിയ

കലിയുടെ പശ്ചാത്തല സംഗീതം മോഷ്ടിച്ചതാണെന്നോ, തെളിവുമായി സോഷ്യല്‍ മീഡിയ

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനും പ്രേമം നായിക സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലിയുടെ പശ്ചാത്തല സംഗീതം കോപ്പിയടിച്ചെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. ദി മാന്‍ ഫ്രം അങ്കിള്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരു മാറ്റവും വരുത്താതെ കോപ്പിയടിച്ചെന്നാണ് സോഷ്യല്‍ മീഡിയക്കാര്‍ പറയുന്നത്.

kali2

ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംഗീത സംവിധായകന്‍ ഗോപീസുന്ദറിന് ട്രോളുകള്‍കൊണ്ട് പൊങ്കാല തന്നെ. നേരത്തെ ഗോപീസുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും കോപ്പിയടി വിവാദം നേരിട്ടിട്ടുണ്ട്.മാര്‍ച്ച് 15ന് വൈകിട്ട് പുറത്തിറങ്ങിയ കലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ യൂട്യൂബിലൂടെ കണ്ടത്.


നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കലി. പ്രണയത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധന്യം നല്‍കി ഒരുക്കുന്ന ചിത്രം മാര്‍ച്ച് 26നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


English summary
Malayalam film Kali trailer copy issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam