കുട്ടനാട്ടുകാരനായി വീണ്ടും കുഞ്ചാക്കോ ബോബന്‍, കുട്ടനാടന്‍ മാര്‍പാപ്പയുടെ ടീസര്‍!!
പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടും കുട്ടനാട്ടുകാരനായി എത്തുന്നു. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ വീണ്ടും കുട്ടനാട്ടുകാരനായി എത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിട്ടുണ്ട്.
കോമഡി എന്റര്‍ടെയിമെന്റായാണ് ചിത്രം ഒരുക്കുന്നത്. അതിഥി രവിയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായിക വേഷത്തില്‍ എത്തുന്നത്. ശാന്തികൃഷ്ണ,സലിംകുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇത് ക്യാമറ വെള്ളത്തില്‍ ചാടിയ കഥയല്ല, ക്യാമറയുമായി വെള്ളത്തില്‍ ചാടിയ ക്യാമറാമാന്റെ കഥയാണ് എന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കു വെച്ചിരുന്നു.
രാമന്റെ ഏഥന്‍ തോട്ടം, വാരണ്യത്തില്‍ ആശങ്ക എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവിലായി പുറത്തിറങ്ങിയ ചിത്രങ്ങള്‍, ശിക്കാരി ശംഭു, ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചാക്കോച്ചന്‍ ചിത്രങ്ങള്‍.


Click it and Unblock the Notifications











