twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിലും തമിഴ്‌നാട്ടിലെ ഒത്തിരി വ്യാജന്മാരെ പിടിച്ച അന്വേഷണ സംഘമാണ് ഞങ്ങള്‍

    |

    പ്രേമത്തിന്റെ വ്യാജന്‍ പ്രചരിക്കുന്നതില്‍ തെളിവുകള്‍ ലഭിക്കുന്നുണ്ടങ്കിലും, അന്വേഷണസംഘത്തിന് കൃത്യമായ ഒരു ഉറവിടം ലഭിച്ചിട്ടില്ല. കൊച്ചിയിലെത്തിയ സംഘം ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ മൊഴി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനുശേഷം കൂടുതല്‍ തെളിവെടുപ്പിനായി ചെന്നൈയിലേക്ക് പോകാനും സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

    പ്രേമം സിനിമ വിദ്യാര്‍ഥികള്‍ അപ് ലോഡ് ചെയ്തത് നാലിടങ്ങളില്‍ നിന്നാണെന്ന് അന്വേഷണ സംഘം ഇന്നലെ കണ്ടത്തിയിരുന്നു. കിക്ക് ആസ്,സിപ്പി എന്നീ വെബ്‌സൈറ്റുകള്‍,ഒരു ബ്ലോഗ്, രാജേഷ് നാരയണന്‍ എന്ന ഛായാഗ്രാഹകന്റെ പേരില്‍ ഉണ്ടാക്കിയ ഫേസ്ബുക്ക് പേജിലൂടെയുമാണ് സിനിമ അപ് ലോഡ് ചെയ്തിരിക്കുന്നത്.

    premam

    വ്യാജ ഐ പി വിലാസം ഉണ്ടാക്കാവുന്ന സോഫറ്റ് വെയര്‍ ഉപയോഗിച്ച ശേഷമായിരുന്നു കിക്ക് ആസ് ഉള്‍പ്പടെയുള്ള സൈറ്റില്‍ 16 കാരന്‍ അപ് ലോഡ് ചെയ്തതെന്നും അന്വേഷണ സംഘം കണ്ടത്തിയിരുന്നു.

    അന്‍വര്‍ റഷീദിന്റെ പരാതിയ്ക്ക് ശേഷം രാജേഷ് നാരായണനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് അന്വേഷണ സംഘത്തിന് വിദ്യാര്‍ഥകളിലേക്ക് എത്താനായത്. രാജഷ് നാരയണന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് മനസിലായതിന് ശേഷം ആന്റി പൈറസി സെല്‍ അന്വേഷണം വ്യാപിക്കുകയായിരുന്നു.

    English summary
    The officials of the Anti-Piracy Cell will come to Kochi to interrogate Puthren in the case.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X