ചെലവ് കുറയ്ക്കാന് സൂപ്പര് താരങ്ങളെ ഒഴിവാക്കുന്നു
മലയാള സിനിമ നിര്‍മാണ മേഖലയിലെ ചെലവ് കുറയ്‌ക്കാനായി സൂപ്പര്‍ താരങ്ങളെ ഒഴിവാക്കാന്‍ ഒരു കൂട്ടം നിര്‍മാതാക്കള്‍ തീരുമാനിച്ചു. പതിനഞ്ചോളം നിര്‍മാതാക്കളാണ് സൂപ്പര്‍ താരങ്ങളെ വെച്ച് മേലില്‍ ചിത്രമെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
യുണൈറ്റഡ് പ്രോഡ്യൂസേഴ്‌സ് ഫോറം എന്ന പേരില്‍ ഉടന്‍ തന്നെ നിര്‍മാതാക്കളുടെ ഒരു സംഘടന നിലവില്‍ വരുമെന്ന് മുതര്‍ന്ന നിര്‍മാതാവായ സുരേഷ് കുമാര്‍ അറിയിച്ചു. പുതുമുഖ സംവിധായകര്‍ക്കും താരങ്ങള്‍ക്കും അവസരം നല്‌കുകയാണ് സംഘടനയുടെ ലക്ഷ്യം.
സൂപ്പര്‍താരങ്ങളുടെ പ്രതിഫലമാണ് മലയാള ചലച്ചിത്ര നിര്‍മാണത്തിന്റെ ചെലവ് വര്‍ദ്ധിപ്പിയ്‌ക്കുന്നത്. ഈ വര്‍ഷം ആഗസ്‌റ്റ് മാസം വരെ 38 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.
ഇതില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. ഇവയില്‍ നിന്ന് മാത്രം നൂറ് കോടിയ്‌ക്കടുത്താണ് നിര്‍മാതക്കള്‍ക്ക് നഷ്ടം സംഭവിച്ചിരിയ്‌ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ ഒരുമിയ്‌ക്കാന്‍ തീരുമാനമെടുത്തതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
സംഘടനയില്‍ അംഗങ്ങളായ നിര്‍മാതാക്കള്‍ ഒരു കോടി മുടക്കി അഞ്ച് ചിത്രങ്ങള്‍ ഉടന്‍ നിര്‍മിയ്‌ക്കും. ചിത്രങ്ങള്‍ ചിലതില്‍ പുതുമുഖ സംവിധായകര്‍ ഉണ്ടാകുമെങ്കിലും ഒരൊറ്റ സൂപ്പര്‍ താരവും ഈ ചിത്രങ്ങളിലൂണ്ടാകില്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാക്കളുടെ തീരുമാനത്തോട് സമ്മിശ്ര പ്രതികരണമാണ് ചലച്ചിത്ര മേഖലയില്‍ നിന്നുമുണ്ടായിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങി വന്‍വിജയം കൈവരിച്ചിട്ടുള്ള മൂന്ന് ചിത്രങ്ങളും സൂപ്പര്‍ താരങ്ങളുടെതാണെന്ന് നിര്‍മാതാക്കളുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
മമ്മൂട്ടി നായകനായ അണ്ണന്‍ തമ്പി, ലാലിന്റെ മാടമ്പി, സൂപ്പര്‍ ഹിറ്റിലേക്ക് കുതിയ്‌ക്കുന്ന ജയറാമിന്റെ വെറുതെ ഒരു ഭാര്യ എന്നീ ചിത്രങ്ങളുടെ വിജയം താരങ്ങളുടെ പ്രസക്തി വിളിച്ചോതുന്ന ചിത്രങ്ങളാണെന്ന് ഇവര്‍ പറയുന്നു.
മലയാളത്തിലെ പ്രമുഖ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ലാലും മുക്കാല്‍ കോടിയ്‌ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications