»   » പുലിമുരുകന്റെ നൂറു കോടി വിജയത്തെ കുറിച്ച് നിര്‍മാതാവിന്റെ മകന്‍ പറഞ്ഞത് എന്താണെന്നോ?

പുലിമുരുകന്റെ നൂറു കോടി വിജയത്തെ കുറിച്ച് നിര്‍മാതാവിന്റെ മകന്‍ പറഞ്ഞത് എന്താണെന്നോ?

By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്‍ നൂറു കോടി നേടിയതിന്റെ സന്തോഷത്തിലാണ് സിനിമാ ലോകം. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഏറ്റവും വേഗത്തില്‍ 25 കോടി, 50 കോടി നേടിയതിന്റെ സന്തോഷത്തിലിരിക്കുമ്പോഴാണ് ചിത്രം നൂറു കോടി വിജയം നേടുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് പുലിമുരുകന്റെ മലയാള സിനിമയിലെ ഏറ്റവും വലിയ മുന്നേറ്റം.

എന്നാല്‍ ഇത്രയും വലിയൊരു വിജയം അപ്രതീക്ഷതമായിരുന്നുവെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ മകന്‍ റോബിന്‍ പറയുന്നു. സിനിമ ചെയ്യുന്നതിന് മുമ്പ് ഒരു പത്തു കോടി പപ്പ( ടോമിച്ചന്‍ മുളകുപാടം) മാറ്റി വച്ചിരുന്നു. നല്ലൊരു സിനിമ ചെയ്യണമെന്ന് പപ്പയുടെ ആഗ്രഹമായിരുന്നുവെന്നും റോബിന്‍ പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോബിന്‍ ഇക്കാര്യം പറഞ്ഞത്.


12 കോടിയില്‍

12 കോടിയാണ് ചിത്രത്തിന്റെ ഇന്യഷീല്‍ ബഡ്ജറ്റ് ഉദ്ദേശിച്ചത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഇരട്ടിയിലധികം പണം ചിത്രത്തിന് വേണ്ടി വന്നുവെന്നും റോബിന്‍ പറയുന്നു.


ചെറിയ ബുദ്ധിമുട്ട്

ചിത്രീകരണം തുടങ്ങിയതിന് ശേഷം ബിസിനസില്‍ ചെറിയ ബുദ്ധിമുട്ട് വന്നിരുന്നു. പക്ഷേ അതെല്ലാം പപ്പ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തുവെന്നും റോബിന്‍ പറയുന്നു.


അഭിനയത്തെ കുറിച്ച്

അഭിനയിക്കാന്‍ വലിയ താത്പര്യമില്ലായിരുന്നു. മുമ്പ് സിനിമയില്‍ എനിക്കൊരു റോള്‍ ഉണ്ടെന്ന് പപ്പയും ഉദയേട്ടനും(ഉദയ്കൃഷ്ണന്‍) പറഞ്ഞിരുന്നു. പക്ഷേ അന്നെ എന്നെ കളിയാക്കിയാതാണെന്ന് ഞാന്‍ വിചാരിച്ചത്. പിന്നീട് സിനിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ് എന്നോട് വീണ്ടും ഇക്കാര്യം പറഞ്ഞത്.


റിലീസ് വരെ

നല്ലൊരു സിനിമയാണെന്നും ഒരുപാട് ഹൈപ്പുണ്ടെന്നും അറിയാമായിരുന്നു. എന്നാലും റിലീസ് വരെ നല്ല ടെന്‍ഷന്‍ അടിച്ചിട്ടുണ്ടെന്ന് റോബിന്‍ പറയുന്നു.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Malayalam film Pulimurugan 100 crore achievement.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam