»   » പുലിമുരുകന്റെ വ്യാജന്‍ പ്രചരിച്ചത്, സിനിപോളിസ് മള്‍ട്ടിപ്ലക്‌സില്‍ ഇനി സിനിമ നല്‍കില്ല

പുലിമുരുകന്റെ വ്യാജന്‍ പ്രചരിച്ചത്, സിനിപോളിസ് മള്‍ട്ടിപ്ലക്‌സില്‍ ഇനി സിനിമ നല്‍കില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്റെ വ്യാജ പതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം സിനിപോളിസ് മള്‍ട്ടിപ്ലക്‌സില്‍ ഇനി സിനിമ നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍.

പുലിമുരുകന്‍ ഉള്‍പ്പടെയുള്ള സിനിമകളുടെ തിയേറ്റര്‍ പ്രിന്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനയില്‍ സിനിമ ചോര്‍ന്നത് സിനിപോളിസില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം എടുത്തതെന്ന് അസോസിയേഷന്‍ പറയുന്നു.


90 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു

ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രം പുലിമുരുകന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും നിറഞ്ഞ സദസോടെ പ്രദര്‍ശനം നടത്തുന്നുണ്ട്. കേരളത്തിലെ 90 കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്നത്.


75 ദിവസങ്ങള്‍

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ 75 ദിവസങ്ങള്‍ പിന്നിടുകയാണ്. 125 കോടിക്ക് മുകളിലാണ് പുലിമുരുകന്റെ ഇതുവരെയുള്ള ബോക്സോഫീസ് കളക്ഷന്‍.


100 കോടി കടന്ന ചിത്രം

മലയാള സിനിമയില്‍ ആദ്യമായി നൂറ് കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ് പുലിനമുരുകന്‍ ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയത്.


നിര്‍മാണം

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചത്.


English summary
Pulimurugan is a 2016 Indian Malayalam-language action adventure film directed by Vysakh, starring Mohanlal in the titular role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam