എന്നൈ അറിന്താനും എത്തി, മലയാളതാരങ്ങളുടെ ചങ്കിടിക്കുന്നു

By Nirmal Balakrishnan

മലയാള സിനിമാ വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ മറ്റൊരു ബ്രഹ്മാണ്ഡ തമിഴ്ചിത്രം കൂടി ഇന്നു തിയറ്ററിലെത്തുന്നു. ഗൗതം വാസുദേവമേനോനും അജിത്തും ആദ്യമായി ഒന്നിക്കുന്ന എന്നെ അറിന്താല്‍ എന്ന ചിത്രമാണ് നൂറിലേറെ തിയറ്ററുകളില്‍ ഇന്നു റിലീസ് ചെയ്യുന്നത്. വിക്രം-ഷങ്കര്‍ ടീമിന്റെ ഐയ്ക്കു പിന്നാലെയാണ് എന്നെ അറിന്താല്‍ എത്തുന്നത്. കേരളത്തിലെ പ്രധാന ടൗണുകളിലെ തിയറ്ററുകളിലെല്ലാം ഇപ്പോഴും നിറഞ്ഞോടുകയാണ്. ചിലയിടങ്ങളില്‍ രണ്ടു തിയറ്ററുകളില്‍ വരെ കളിക്കുന്നുണ്ട്. അതിനു പിന്നാലെയാണ് ഇന്ന് അജിത്ത് ചിത്രമെത്തുന്നത്.

സാധാരണ വിജയ്, അജിത്ത്, സൂര്യ, വിക്രം എന്നിവരുടെ എല്ലാ ചിത്രങ്ങള്‍ക്കും നല്ല പ്രേക്ഷകരെ ലഭിക്കും. അജിത്തും ഗൗതം വാസുദേവ മേനോനും ആദ്യമായി ഒന്നിക്കുന്ന ആക്ഷന്‍ ചിത്രമാണ്. അദ്ദേഹത്തിന്റെ മിന്നലെ മുതല്‍ ഇവിടെ നല്ല കലക്ഷന്‍ നേടിയ ചിത്രങ്ങളാണ്. വേട്ടയാട് വിളയാട്, കാക്ക കാക്ക, വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍ കലക്ഷനാണു നേടിയത്. ഈ ചിത്രങ്ങള്‍ക്കെല്ലാം മേലെയാണ് അജിത്ത് ചിത്രം വരുന്നത്.

ennai-arinthal

അതുകൊണ്ടു തന്നെ ഇനിയുളഌദിവസങ്ങളില്‍ മലയാളി യുവാക്കളെല്ലാം അജിത്ത് ചിത്രത്തിനായിരിക്കും പോകുക. അതുകൊണ്ടു തന്നെ പുതിയ മലയാള ചിത്രങ്ങളൊന്നും റിലീസ് ചെയ്യുന്നുമില്ല. ഐയ്ക്കു ശേഷം ഇറങ്ങിയ മലയാള ചിത്രങ്ങളൊന്നും നല്ല കലക്ഷന്‍ നേടാത്തതുകൊണ്ട് മോളിവുഡിലെ നിര്‍മാതാക്കളെല്ലാം പേടിയിലാണ്. കോടികള്‍ ചെലവിട്ടു നിര്‍മിച്ച മറിയംമുക്ക്, നിവിന്‍പോളിയുടെ മിലി എന്നിവയ്‌ക്കൊന്നും സ്‌റ്റെഡിയായ കലക്ഷന്‍ നേടാന്‍ സാധിക്കുന്നില്ല.പൃഥ്വിരാജിന്റെ പിക്കറ്റ് 43 മാത്രമാണ് സ്വല്‍പം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത്.

അജിത് ചിത്രത്തിനു പിന്നാലെ ധനുഷിന്റെ അനേകന്‍ റിലീസ് ചെയ്യുന്നുണ്ട്. ധനുഷിനും ഇവിടെ നല്ല പ്രേക്ഷകരുള്ളതാണ്. അതിനു ശേഷം കമല്‍ഹാസന്റെ ഉത്തമവില്ലനും എത്തും. സൂപ്പര്‍താര ചിത്രങ്ങള്‍ വരെ റിലീസ് മാറ്റിവയ്‌ക്കേണ്ട ഗതികേടിലാണിപ്പോള്‍. മമ്മൂട്ടിയുടെ ഫയര്‍മാന്‍ ഇനിയും റിലീസ് ചെയ്യാന്‍ നിര്‍മാതാവ് മിലന്‍ ജലീല്‍ തയാറാകുന്നില്ല. കലക്ഷന്‍കുറയുമെന്നതുതന്നെയാണു പ്രശ്‌നം. കഴിഞ്ഞ വര്‍ഷം ഇതേ സമയമാകുമ്പോഴേക്കും പത്തോളം മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X