സൂപ്പര്‍താര സിനിമകളുമായി പുതുവര്‍ഷത്തിലെ വെള്ളിയാഴ്ച
കൊച്ചി: 2015ലെ മലയാള സിനിമയുടെ ആദ്യ ഭാഗ്യ പരീക്ഷണം തുടങ്ങുന്നത് ജനുവരി 23 വെള്ളിയാഴ്ചയാണെന്നു പറയാം. കാരണം അന്നാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാലു സിനിമകള്‍ റിലീസിനെത്തുന്നത്. മേജര്‍ രവി പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പിക്കറ്റ് 43, നിവിന്‍ പോളി നായകനായി രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി, ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമായ രസം, ഫഹദ് ഫാസിലിന്റെ മറിയം മുക്ക് എന്നിവയാണ് ആ സിനിമകള്‍.
നേരത്തെ രണ്ടുതവണ റിലീസ് മാറ്റിവെച്ച രാജേഷ് പിള്ളയുടെ മിലിയിലാണ് നിരൂപകരുടെ കണ്ണ്. ട്രാഫിക് എന്ന അത്യുഗ്രന്‍ സിനിമയിലൂടെ ന്യൂജനറേഷന്‍ സിനിമയ്ക്ക് നാന്ദികുറിച്ച രാജേഷ് പിള്ള മിലിയുമായി എത്തുമ്പോള്‍ എന്തെങ്കിലും പുതുമയുണ്ടാകുമെന്നുറപ്പാണ്. നടി അമലാപോള്‍ മേക്കപ്പില്ലാത അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യകതകൂടി ചിത്രത്തിനുണ്ട്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകന്‍. സനുഷ, ഷംനാ കാസിം, പ്രവീണ, സായ്കുമാര്‍ എന്നിവരും സിനിമയില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുന്‍ സിനിമകളിലെ പരാജയത്തിനുശേഷം ഭാഗ്യതാരം പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന പിക്കറ്റ് 43 ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തുന്നത്. പതിവുപോലെ കാശ്മീരിന്റെ പശ്ചാത്തലത്തിലാണ് മേജര്‍ രവി സിനിമ ഒരുക്കിയിട്ടുള്ളത്. ജോമോന്‍ ടി ജോണിന്റെ ക്യാമറ കാശ്മീരിന്റെ സൗന്ദര്യം പ്രേക്ഷകരിലേക്കെത്തിക്കുമെന്നുറപ്പാണ്. യുദ്ധ സിനിമയില്‍ നിന്നും മാറി ഇന്ത്യാ പാക് അതിര്‍ത്തിയിലെ സൗഹൃദമാണ് സിനിമയുടെ പ്രമേയം.
നെടുമുടി വേണു, രാജീവ് നാഥ്, സുദീപ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ രസം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് നാഥ് ആണ്. ചിത്രത്തില്‍ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മോഹന്‍ലാല്‍ അതിഥി താരമായെത്തുന്നുണ്ട്. കേരളത്തിന്റെ രുചിയും ഭക്ഷണശീലങ്ങളും പ്രമേയമാകുന്ന ചിത്രത്തില്‍ വരുണാ ഷെട്ടിയാണ് നായിക.
പോയവര്‍ഷം ഹിറ്റുകള്‍ സ്വന്തമാക്കിയ ഫഹദ് ഫാസിന്റെ മറിയം മുക്കാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു സിനിമ. തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതകൂടി മറിയംമുക്കിനുണ്ട്. മുക്കവരുടെ കുടുംബ പശ്ചാത്തലത്തില്‍ മുഴുനീള എന്റര്‍ടെയ്‌നറായാണ് സിനിമയൊരുക്കിയിരിക്കുന്നത്. സനാ അല്‍ത്താഫാണ് നായിക.


Click it and Unblock the Notifications











