»   » ചാനലുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് താരങ്ങള്‍!!! അവിടെയും വ്യത്യസ്തനായി പൃഥ്വിരാജ്???

ചാനലുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് താരങ്ങള്‍!!! അവിടെയും വ്യത്യസ്തനായി പൃഥ്വിരാജ്???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയെ പ്രതിരോധത്തിലാക്കിയ ദിലീപിന്റെ അറസ്റ്റില്‍ മാധ്യമങ്ങള്‍ കാണിച്ച അമിതാവേശവും മാധ്യമ വിചാരണകളും താരങ്ങളുടെ അപ്രീതിക്ക് കാരണമായിരുന്നു. അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമല്ല സംശയത്തിന്റെ സൂചന ദിലീപിലേക്ക് നീണ്ടപ്പോള്‍ മുതല്‍ ദിലീപാണ് കുറ്റക്കാരന്‍ എന്ന നിലയിലേക്ക് മാധ്യമങ്ങള്‍ കാര്യങ്ങളെ വ്യാഖ്യാനിച്ചതാണ് താരങ്ങളെ ചൊടിപ്പിച്ചത്. 

മാധ്യമങ്ങളുടെ മര്‍മ്മത്തടിക്കാന്‍ താരങ്ങള്‍, പണി പൃഥ്വിരാജിനും!!! സൂപ്പര്‍ താരങ്ങളുടെ മൗനാനുവാദവും??

കോടതി കുറ്റക്കാരനാണെന്ന് തീരുമാനിക്കുന്നതിന്  മുമ്പ് ദിലീപിനെതിരെ മാധ്യമങ്ങള്‍ നടത്തിയ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ച് ചാനലുകള്‍ നടത്തുന്ന പരിപാടികളില്‍ നിന്നും ഷോകളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അനൗദ്യോഗികമായി നടത്തിയ ഈ ചര്‍ച്ചകള്‍ എത്രത്തോളം പ്രാവര്‍ത്തികമാകും എന്നത് കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ആ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് താരങ്ങള്‍.

താരവിശേഷങ്ങള്‍ ഇല്ലാത്ത ഓണം

ഓണ ദിനങ്ങളില്‍ ചാനലുകളിലെ പ്രധാന പരിപാടികള്‍ താരങ്ങളുടെ ഓണ വിശേഷങ്ങളാണല്ലോ. ഇക്കുറി ചാനലുകളില്‍ താരങ്ങളുടെ ഓണപ്പരിപാടികളും ഓണ വിശേഷങ്ങളും ഒന്നും ഉണ്ടാകില്ല. ചാനലുകളുടെ ഓണ പരിപാടികളില്‍ അതിഥികളായി എത്തേണ്ടതില്ല എന്ന തീരുമാനത്തിലാണ് താരങ്ങള്‍.

പ്രതിഷേധമല്ല പ്രതിരോധം

ദിലീപിനെ വളഞ്ഞിട്ട് ആക്രമിച്ച ചാനലുകളോടുള്ള പ്രതിഷേധം മാത്രമല്ല പരിപാടികളില്‍ നിന്ന് പിന്മാറാന്‍ താരങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട വിഷയത്തേക്കുറിച്ചും ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിനേക്കുറിച്ചും അഭിമുഖങ്ങളില്‍ പ്രതികരിക്കേണ്ടി വരുമെന്നതുമാണ് താരങ്ങളെ പ്രതിരോധത്തിലാക്കുന്നത്.

താരങ്ങളുടെ ഭയം

നടി ആക്രമിക്കപ്പെട്ട സംഭവിത്തിലോ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിലോ ഒരു താരങ്ങളും തങ്ങളുടെ കൃത്യമായ നിലപാട് ഇതുവരെ വ്യക്തമാക്കയിട്ടില്ല. യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ജനവികാരം എതിരാകും എന്ന ഭയമാണ് അഭിമുഖങ്ങളില്‍ നിന്നും പിന്മറാന്‍ താരങ്ങളെ പ്രേരിപ്പിക്കുന്നത്.

വ്യത്യസ്തനായി പൃഥ്വിരാജ്

ചാനലുകളുടെ ഓണപ്പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ താരങ്ങള്‍ തീരുമാനിച്ചെങ്കില്‍ പൃഥ്വിരാജ് പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം നിലപാട് വ്യക്തമാക്കുകയും പിന്നീട് ദിലീപിന്റെ അറസ്റ്റ് ഉണ്ടായപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്ത താരമാണ് പൃഥ്വി.

പൃഥ്വിരാജ് മാത്രമല്ല

ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് പൃഥ്വിരാജ് മാത്രമല്ല. ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്ന രമ്യ നമ്പീശനും മറ്റുള്ള താരങ്ങളും പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. അമ്മയില്‍ ദിലീപിന് ശക്തമായ പിന്തുണ നല്‍കുന്ന താരങ്ങള്‍ എന്തായാലും പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രമോഷന് ചാനല്‍ വേണ്ട

താരങ്ങള്‍ ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചല്‍ ഈ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ചാനലുകളില്‍ പ്രമോഷന്‍ ലഭിക്കില്ലെന്ന സാധ്യത നിലവിലുണ്ട്. എന്നാല്‍ പ്രമോഷന് ചാനലുകള്‍ വേണ്ട എന്ന നിലപാടാണ് താരങ്ങള്‍ക്ക്. പ്രേക്ഷകരിലേക്ക് ഏറ്റവും വേഗത്തില്‍ എത്തിച്ചേരുന്ന സമൂഹമാധ്യമങ്ങളിലാണ് അവര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

'Adam Joan': Teaser Of Prithvi, BhavanaStarrer Is Trending

താരങ്ങളില്ല സിനിമകള്‍ മാത്രം

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇക്കുറി ഓണത്തിന് ചാനലുകളില്‍ എത്തുന്നുണ്ട്. ഈ വര്‍ഷത്തെ ആദ്യ റിലീസായ ജോമോന്റെ സുവിശേഷങ്ങള്‍ മുതല്‍ ഗോദ വരെയുള്ള ചിത്രങ്ങള്‍ ചാനലിലുണ്ട്. ഓണ വിശേഷങ്ങളുമായി ഇഷ്ട താരങ്ങള്‍ എത്തില്ലെങ്കിലും താരങ്ങളുടെ സിനിമകള്‍ ചാനലുകളിലുണ്ടാകും.

English summary
Malyalam film actors won't appear in channel interviews at the time of Onam. But Prithviraj and Ramya Nambeesan will attend channel programes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam