»   » ആകാംക്ഷയേറുന്നു, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന രഹസ്യം എന്താണ്?

ആകാംക്ഷയേറുന്നു, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന രഹസ്യം എന്താണ്?

Posted By: Sanviya
Subscribe to Filmibeat Malayalam

തോപ്പില്‍ ജോപ്പന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.

ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം അറിയിച്ചു. ക്രൂ മുഴുവന്‍ ചേര്‍ന്നുള്ള ഫോട്ടോയും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്താണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം പുറത്ത് വിട്ടത്.


പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും. ഡിസംബര്‍ ആദ്യം ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത് വിടാനാണ് പദ്ധതിയിടുന്നത്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചിത്രം എന്തുകൊണ്ട് രഹസ്യമാക്കി വച്ചിരിക്കുന്നു. തുടര്‍ന്ന് വായിക്കൂ..


ചിത്രത്തെ കുറിച്ച്

ചിത്രത്തെ കുറിച്ച് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ച് ഒരു തരത്തിലുള്ള മുന്‍വിധികളും പ്രേക്ഷകര്‍ക്കില്ല. ചിത്രീകരണ സമയത്ത് ലൊക്കേഷനിലേക്ക് പത്ര മാധ്യമങ്ങളെ വിലക്കിയിരുന്നു.


മമ്മൂട്ടിയുടെ ഗെറ്റപ്പ്

ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് രഹസ്യമാക്കാന്‍ ശ്രമിച്ചുവെങ്കിലും ചിത്രീകരണത്തിനിടെ നടന്‍ പല പരിപാടികളിലും പങ്കെടുത്തു. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.


മമ്മൂട്ടി-സ്‌നേഹ

സ്‌നേഹയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


മറ്റ് കഥാപാത്രങ്ങള്‍

തമിഴ് നടന്‍ ഷാം, മിയാ ജോര്‍ജ്, മാളവിക മോഹനന്‍, മണികണ്ഠന്‍ ആചാരി, ഐഎം വിജയന്‍, ആര്യ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിര്‍മാണം

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Malayalam film The Great Father.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X