പ്രശ്‌നങ്ങള്‍ അവസാനിച്ചു, അച്ചായന്‍ അച്ചായനായി തന്നെ നാളെ എത്തും!
ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ വിലക്ക് നീക്കി. ചിത്രത്തിന്റെ നിര്‍മാതാവിനെതിരെ കെഎല്‍എം ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയാണ് എറണാകുളം ജില്ലാ കോടതി തള്ളിയത്.
സിനിമയുടെ പകര്‍പ്പ് അവകാശം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎല്‍എം ഗ്രൂപ്പുകാരനായ ഷിബു തെക്കുംപുറം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിര്‍മാതാവായ നൗഷാദ് ആലത്തൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചിത്രത്തിന്റെ സ്‌റ്റേ നീക്കം ചെയ്തത്.

നൗഷാദ് പറഞ്ഞത്
ചിത്രത്തിന്റെ നിയമപരമായ എല്ലാ വശങ്ങളും തന്റെ പേരിലാണെന്നും പരാതിക്കാരന് സിനിമയുടെ മേല്‍ യാതൊരു അവകാശവുമില്ലെന്നായിരുന്നു നൗഷാദിന്റെ വാദം. ഇതേ തുടര്‍ന്നാണ് കോടതി ചിത്രത്തിന്റെ സ്‌റ്റേ നീക്കം ചെയ്തത്.

മമ്മൂട്ടി-ജോണി ആന്റണി
താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഓര്‍ഡിനറി എന്ന സൂപ്പര്‍കഹിറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നായിമാര്‍
മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. രഞ്ജി പണിക്കര്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സംഗീതം
വിദ്യാ സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
മമ്മുക്കയുടെ ഫോട്ടോസിനായ്


Click it and Unblock the Notifications