മാക്ട പിളര്‍ന്നു : പുതിയ സംഘടന ഒരാഴ്‌ചയ്‌ക്കുള്ളില്‍
കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്‌ദ്ധരുടെ സംഘടനയായ മാക്ടയുടെ പിളര്‍പ്പ് യാഥാര്‍ഥ്യമായതോടെ മാക്ടയില്‍ നിന്നും പുറത്തെത്തിയ സംവിധായകരുടെ നേതൃത്വത്തില്‍ പുതിയ സംഘടനയ്‌ക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
എല്ലാ വിഭാംഗം ചലച്ചിത്ര പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പുതിയ ഒരു സംഘടനയ്‌ക്കു തന്നെയാണ് മാക്ട വിമതരുടെ നീക്കം. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഘടന പ്രതിനിധികള്‍ നടത്തിയ അനുരഞ്‌ജനാ ശ്രമങ്ങള്‍ പാളിയതോടെയാണ് വിമതര്‍ പുതിയ സംഘടന രൂപീകരിയ്‌ക്കുമെന്ന് പ്രഖ്യാപിച്ചത്.
ഒരാഴ്‌ചയ്‌ക്കുള്ളില്‍ പുതിയ സംഘടനയുടെ പേരും നിയമാവലിയും പ്രഖ്യാപിയ്‌ക്കുമെന്ന് സംവിധായകരായ കെ. മധു, സിബി മലയില്‍ രഞ്‌ജി പണിക്കര്‍, സിദ്ദിഖ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
മാക്ട ഫെഡറേഷന്റെ പ്രസിഡന്റ് പദവി താന്‍ രാജി വെയ്‌ക്കുന്നതായും കെ. മധു പ്രഖ്യാപിച്ചു. മലയാള സിനിമയെ സജീവമാക്കുന്ന പ്രവര്‍ത്തനമായിരിക്കും പുതിയ സംഘടനയുടെ ലക്ഷ്യം.
സംവിധായകരെ കൂടാതെ എഴുത്തുകാര്‍, സംഗീത സംവിധായകര്‍ എന്നിവരുടെ യൂണിനകളും പുതിയ സംഘടനയ്‌ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു.
സംവിധായകരായ ജോഷി, ശ്രീമൂല നഗരം മോഹന്‍, തമ്പി കണ്ണന്താനം, അന്‍വര്‍ റഷീദ് തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications