നിര്‍മാതാക്കളുടെ ലാഭമോഹചിന്തകള്‍
മലയാളത്തില്‍ ഒരു വര്‍ഷമിറങ്ങുന്ന നാല്പതിലേറെ ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റാവുന്നത് നാലോ അഞ്ചോ ചിത്രങ്ങള്‍ മാത്രമാണ്. അന്യഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ വിജയിക്കുന്ന സിനിമകളുടെ എണ്ണം തുലോം കുറവാണ്.
വന്‍ബജറ്റിലൊരുക്കുന്ന പല ചിത്രങ്ങളില്‍ നിന്നും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പോലും നിര്‍മാതാക്കള്‍ക്ക് സാധിക്കുന്നില്ല. ചെലവ് കുറഞ്ഞ ചിത്രങ്ങളൊരുക്കുകയാണ് മലയാള സിനിമാ വ്യവസായത്തിന്റെ അതിജീവനത്തിന് ഗുണം ചെയ്യുകയെന്ന് സിനിമാരംഗത്തുള്ളവര്‍ തിരിച്ചറിഞ്ഞതും പരാജയങ്ങളുടെ കയ്പില്‍ നിന്നാണ്.
വന്‍ബജറ്റില്‍ സിനിമയൊരുക്കുന്ന തെലുങ്ക്, ഹിന്ദി സിനിമകളുടെ സ്ഥിതി മലയാളത്തിലുണ്ടാവുന്നത് സങ്കല്പിക്കാന്‍ പോലും പറ്റില്ല. കാരണം മലയാള സിനിമാ വ്യവസായത്തിന്റെ സ്ഥിതി പരിതാപകരമാണ്. കോടികളുടെ എണ്ണം കൂട്ടി മലയാളത്തില്‍ നല്ല സിനിമയുണ്ടാക്കിയിട്ടും കാര്യമില്ല. മലയാളത്തിന് മറ്റു സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റില്ലെന്നതു കൊണ്ടു തന്നെ തമിഴ്, ഹിന്ദി സിനിമകള്‍ നേടുന്നതു പോലുള്ള വിജയം മലയാള സിനിമക്കു നേടിയെടുക്കുക അസാധ്യം.
അടുത്ത പേജ്-


Click it and Unblock the Notifications











