twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നിട്ടും കോടികള്‍ കുത്തനെ ഉയരുന്നു

    By Staff
    |

    എന്നിട്ടും ഉയര്‍ന്ന ബജറ്റില്‍ റെക്കോ‍ഡിടാന്‍ ചില നിര്‍മാതാക്കള്‍ തമ്മില്‍ മത്സരിക്കുന്നതാണ് കൗതുകം. ജനവരിയില്‍ പുറത്തിറങ്ങിയ ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് നിര്‍മിച്ചത് അഞ്ചു കോടിയിയിലേറെ രൂപ ചെലവിട്ടാണ്. നിര്‍മാതാവിന് ഈ തുക തിരിച്ചുപിടിക്കാനാവുന്ന ബോക്സോഫീസ് പ്രകടനല്ല ഈ ചിത്രത്തിന്റേത്.

    ഈ സിനിമയുടെ നിര്‍മാതാവ് തമ്പി ആന്റണി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്. ഇത്രയും ഉയര്‍ന്ന ബജറ്റില്‍ സിനിമയൊരുക്കുന്നതിനെ കുറിച്ച് തമ്പി ആന്റണി പറഞ്ഞത് കല്‍ക്കത്താ ന്യൂസ് നല്ലൊരു ചിത്രമായിരിക്കുമെന്നതിനാല്‍ മാത്രമാണ് ഈ സിനിമ നിര്‍മിച്ചതെന്നും മലയാള സിനിമ നിര്‍മിച്ച് ലാഭമുണ്ടാക്കാനാവുമെന്നൊന്നും താന്‍ കരുതുന്നില്ലെന്നുമാണ്! പോയാല്‍ പോകട്ടെ എന്നു കരുതിയാണ് തമ്പി ആന്റണി അഞ്ച് കോടിയിലേറെ രൂപ ഈ സിനിമയ്ക്കായി ചെലവിട്ടതെന്ന് ചുരുക്കം.

    പണം തിരിച്ചുപിടിക്കണമെന്ന യാതൊരു ആഗ്രഹവും തമ്പി ആന്റണിയ്ക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു വ്യക്തം. എല്ലാ നിര്‍മാതാക്കളും അങ്ങനെ ചിന്തിക്കുന്നവരാവില്ലല്ലോ. ഹരിഹരന്‍-എം.ടി ടീമിന്റെ പഴശി രാജയുടെ ബജറ്റ് ഏഴ് കോടിയാണ്. സിനിമ നിര്‍മിക്കുന്നത് ഗോകുലം ഗോപാലന്‍. തമ്പി ആന്റണിയെ പോലെ പണം പോയാല് പോകട്ടെ എന്നു കരുതാത്തതിനാല്‍ തന്നെ ഗോകുലം ഗോപാലന് പണം തിരിച്ചുപിടിക്കാന്‍ ചില പദ്ധതികളുണ്ട്.

    ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴിലെ സൂപ്പര്‍സ്റ്റാറായ ശരത്കുമാറാണ്. കേരളത്തില്‍ മാത്രമോടിയാല്‍ പഴശിരാജയില്‍ നിന്നും നിര്‍മാതാവിന് ലാഭമുണ്ടാക്കാനാവില്ല. അതിനാല്‍ ശരത് കുമാറിന്റെ ജനപ്രിയത മുതലെടുത്ത് ചിത്രം തമിഴ് നാട്ടിലും പ്രദര്‍ശിപ്പിച്ച് പണം കൊയ്യാമെന്നാണ് ഗോകുലം ഗോപാലന്റെ പദ്ധതി.

    മേജര്‍ രവിയുടെ പുതിയ ചിത്രമായ ഖാണ്ഡഹാറിന്റെ നിര്‍മാണ ചെലവ് എട്ട് കോടി രൂപയാണത്രെ! ഇത്രയും ഉയര്‍ന്ന മുടക്കുമുതലുള്ള ഒരു മലയാള ചിത്രത്തിന് എങ്ങനെ ലാഭമുണ്ടാക്കാനാവും? മേജര്‍ രവിയും ചിന്തിക്കുന്നത് ഗോകുലം ഗോപാലനെ പോലെയാണ്. ചിത്രത്തില്‍ മോഹന്‍ലാലും കമലഹാസനും നായകന്‍മാര്‍. കമലഹാസന്‍ നായകനായ ചിത്രം തമിഴ് നാട്ടിലും പ്രദര്‍ശിപ്പിക്കാമല്ലോ. ചിത്രം വിജയിച്ചാല്‍ വന്‍ലാഭം കൊയ്യുകയും ചെയ്യാം. അങ്ങനെ പോകുന്ന നിര്‍മാതാവിന്റെ ലാഭമോഹചിന്ത.

    മലയാള സിനിമ ഇതുവരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ വലിയൊരു കൊയ്ത്തൊന്നും നടത്തിയിട്ടില്ലെന്ന ചരിത്രം മുന്നില്‍ നില്‍ക്കെ നിര്‍മാതാക്കളുടെ ഈ പദ്ധതികളെല്ലാം പ്രായോഗികമാവുമോയെന്ന് കണ്ടുതന്നെ അറിയണം.

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X