For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മതനിന്ദ! അഡാര്‍ ലവ് ടീമിന് വധശിക്ഷ വിധിച്ച് പാകിസ്താന്‍, പാക് ഡെയ്‌ലിയുടെ കളിയാക്കല്‍! കണ്ടോ?

  |

  കേവലമൊരു ഗാനത്തിലൂടെ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഒരു അഡാര്‍ ലവ്. ചങ്ക്‌സിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രിയ പ്രകാശ് വാര്യരും റോഷനുമൊക്കെ താരങ്ങളായി മാറിയത്. ചിത്രത്തിലെ ഗാനത്തിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഡെയ്‌ലി ടൈസില്‍ രസകരമായൊരു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. സംഭവം സ്പൂഫാണെങ്കിലും ആരുമൊന്ന് ചിന്തിച്ച് പോകും ഇത് കണ്ടാല്‍.

  അഡാര്‍ ലവിലെ ഗാനം ഇസ്ലാം മതത്തെ അപമാനിക്കുന്നുവെന്ന തരത്തിലുള്ള വാദം നേരത്തെ ഉയര്‍ന്നിരുന്നു. ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. പഴയകാല മാപ്പിളപ്പാട്ടുകളിലൊന്നായ മാണിക്യ മലരായ പൂവിയുടെ പുതിയ വേര്‍ഷന്‍ പലര്‍ക്കും അത്ര നല്ലതായി തോന്നിയിരുന്നില്ല. സംവിധായകനും താരങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുണ്ടായിരുന്നു. അഡാര്‍ ലവ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രസകരമായൊരു സ്പൂഫുമായി എത്തിയിരിക്കുകയാണ് പാകിസ്താനിലെ പ്രമുഖ മാധ്യമമായ ഡെയ്‌ലി ടൈംസ്.

  മതനിന്ദയ്ക്ക് വധശിക്ഷ

  മതനിന്ദയ്ക്ക് വധശിക്ഷ

  അഡാര്‍ ലവിലൂടെ മതനിന്ദ നടത്തിയ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കിയാല്‍ എങ്ങനെയിരിക്കും? ആശയം ഡെയ്‌ലി ടൈംസിന്റെയാണ്. സ്പൂഫ് രീതിയിലാണ് ഈ സംഭവം അവരിപ്പിച്ചിട്ടുള്ളത്.

  താരങ്ങളെയും വെറുതെ വിടില്ല

  താരങ്ങളെയും വെറുതെ വിടില്ല

  മാണിക്യ മലരായ പൂവി എന്ന ഗാനത്തില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യരെയോ, റോഷന്‍ അബ്ദുല്‍ റഊഫീനെയോ വെറുതെ വിടാന്‍ ഉദ്ദേശമില്ല. അവരാണല്ലോ ആ ഗാനരംഗത്തെ ഇത്രമേല്‍ മനോഹരമാക്കിയത്.

  വിശ്വാസികളുടെ ശക്തമായ ആഗ്രഹം

  വിശ്വാസികളുടെ ശക്തമായ ആഗ്രഹം

  ഇസ്ലാം മതവിശ്വാസികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ലാഹോറിലെ കോടതി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. അല്ലെങ്കിലും മതനിന്ദ നടത്തിയവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നാണല്ലോ, അല്ലേ, അപ്പോള്‍ ഇത് നല്‍കിയേ തീരൂ.

  ആ ഗാനമാണ് എല്ലാത്തിനും കാരണമായത്

  ആ ഗാനമാണ് എല്ലാത്തിനും കാരണമായത്

  മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണ് ഒമര്‍ ലുലു അഡാര്‍ ലവില്‍ ഉള്‍പ്പെടുത്തിയത്. സ്‌കൂളിലെ പരിപാടിക്കിടയിലുള്ള ഒരു ഗാനരംഗത്തിനിടയിലെ പ്രകടനത്തിലൂടെയാണ് ഈ ഗാനം മതനിന്ദയ്ക്ക് കാരണമായതത്രേ.

  നീതി ജയിച്ചു

  നീതി ജയിച്ചു

  മതനിന്ദ നടത്തുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണിത്. അന്തിമവിജയം നീതി ദേവതയ്ക്ക് തന്നെയാണെന്നുമായിരുന്നു വിധിക്ക് ശേഷം പ്രോസിക്യൂട്ടറുടെ ആത്മഗതം.

  നിയമവ്യവസ്ഥയ്ക്ക് കൊട്ട്

  നിയമവ്യവസ്ഥയ്ക്ക് കൊട്ട്

  കാര്യങ്ങളെ വിമര്‍ശിക്കുന്നതിനായി പല തരത്തിലുള്ള മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാകിസ്താനിലെ ഡെയ്‌ലി ടൈംസിലെ സ്പൂഫ് രസകരവും അതേ സമയം തന്നെ ചിന്തോദ്ദീപകവുമാണ്.

  സിനിമയ്ക്ക് മുന്‍പേ ഗാനം

  സിനിമയ്ക്ക് മുന്‍പേ ഗാനം

  സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പേ ടീസറും ട്രെയിലറും ഗാനങ്ങളുമെല്ലാം പുറത്തുവിടാറുണ്ട്. മികച്ച സ്വീകാര്യതയാണ് അവയ്ക്ക് ലഭിക്കാറുള്ളത്. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവിലും അതേ കാര്യം തന്നെയാണ് ആവര്‍ത്തിച്ചത്. നിമിഷനേരം കൊണ്ടാണ് ഗാനം വൈറലായത്.

  പ്രിയയുടെ കണ്ണിറുക്കല്‍

  പ്രിയയുടെ കണ്ണിറുക്കല്‍

  കണ്ണിറുക്കിയുള്ള പ്രിയയുടെ ആ നോട്ടം ശരിക്കും പ്രേക്ഷകരുടെ ഹൃദയത്തിലേക്കായിരുന്നു. ഈ ഒരൊറ്റ ഗാനത്തിലൂടെ തന്നെ പ്രിയ സെലിബ്രിറ്റിയായി മാറി. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

  ഗാനത്തിനെതിരെ രൂക്ഷവിമര്‍ശനം

  ഗാനത്തിനെതിരെ രൂക്ഷവിമര്‍ശനം

  മാണിക്യ മലരായ പൂവി ഇസ്ലാം ജനവിഭാഗത്തെ അപമാനപ്പെടുത്തിയെന്ന തരത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

  ഇതായിരുന്നു ആ ഗാനം

  അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ഇതാണ്. കാണൂ.

  കാലിടറാതെ ക്യാപ്റ്റന്‍, നാലാം വാരത്തിലും അജയ്യനായി ആദി, ബോക്‌സോഫീസ് ആര്‍ക്കൊപ്പം? കാണൂ!

  വില്ലത്തരവും കുശുമ്പുമൊന്നുമില്ല, പുരസ്‌കാര രാവില്‍ ആടിത്തിമര്‍ത്ത് മിനിസ്‌ക്രീനിലെ പ്രിയതാരങ്ങള്‍!

  മമ്മൂട്ടിയും ദുല്‍ഖറും പൃഥ്വിയും ടൊവിനോയുമുണ്ട്, മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍, കാണൂ!

  English summary
  Malayalam film’s cast, crew sentenced to death under Pakistan’s blasphemy laws, interesting spoof in Daily Times
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X